‘മിയ ഖലീഫ വന്നതുമുതലാണ് ബുർജ് ഖലീഫയെ കുറിച്ചറിഞ്ഞത്’, ഇതിലും വലിയൊരു ട്രോൾ മോദിക്ക് സ്വപ്നത്തിൽ പോലും കിട്ടില്ല; വായിക്കാം മികച്ച ട്രോളുകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ചു കൊണ്ടുള്ള പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി സമൂഹ മാധ്യമങ്ങൾ. ഗാന്ധി സിനിമ ഇറങ്ങിയതിന് ശേഷമാണ് മഹാത്മാ ഗാന്ധിയെ കുറിച്ച് ലോകം അറിഞ്ഞത് എന്നായിരുന്നു മോദിയുടെ പരാമർശം. ഇതിനെതിരെ നിരവധി ട്രോളുകളാണ് മോദിക്കെതിരെ ഇൻസ്റ്റഗ്രാം ഫേസ്ബുക് അടക്കമുള്ള മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്.

ട്രോളുകളിൽ ചിലത്

* മിയ ഖലീഫ വന്നതുമുതലാണ് ബുർജ് ഖലീഫയെ കുറിച്ചറിഞ്ഞത്

*ചിലർ വന്നതിനു ശേഷം ആണ് ചായയെകുറിച്ചും ഡിഗ്രിയെകുറിച്ചും ഇന്ത്യ അറിയാൻ തുടങ്ങിയതത്രേ

* ഹിറ്റ്ലർ സിനിമ വന്നെപ്പിന്നെയാണ് ലോകം ഹിറ്റ്ലറെപ്പറ്റി അറിയുന്നത്

* 2018 സിനിമ ഇറങ്ങുന്നത് വരെ പ്രളയം എന്താണെന്ന് കേരളത്തിന്‌ അറിയില്ലായിരുന്നുവെന്ന് രാജീവ്‌ ചന്ദ്രശേഖർ

* കിന്നാരത്തുമ്പികൾ വന്നതിന് ശേഷമാണ് തെറ്റ് ചെയ്യാത്തവരായി ആരുമില്ല എന്ന് ലോകം അറിയുന്നത്

* മോദി അധികാരത്തിൽ വന്നതുമുതലാണ് വർഗ്ഗീയത എന്തെന്നറിയുന്നത്

* കിന്നാരതുമ്പി എന്ന സിനിമ വന്നേ പിന്നെയാണ് ഈ “തുമ്പി “കളെ പറ്റി അറിവ് കിട്ടിയത്

* മോഡി വന്നതിന് ശേഷമാണ് ലോകത്ത് ഏറ്റവും വലിയ അഴിമതി നടത്താൻ പറ്റിയ എളുപ്പ വഴി ഇലക്ടറൽ ബോണ്ടാണെന്ന് ജനം അറിയുന്നത്

* ചെമ്മീൻ സിനിമ വന്നതിന് ശേഷമാണ് ആളുകൾ ചെമ്മീനെ കുറിച്ച് അറിഞ്ഞത്

* ഇനിമുതൽ ആളുകൾ സ്വാമി വിവേകാനന്ദനെ കുറിച്ചറിയും ധ്യാനമിരിക്കാൻ പോണുണ്ടത്രേ


യൂണിവേഴ്സിറ്റി ഓഫ് ഇന്റർനാഷണണൽ പൊളിറ്റിക്‌സിൽ നിന്ന് പുറത്തിറങ്ങുന്ന മോദിയുടെ കാർട്ടൂൺ വരച്ചാണ് കവിയും കാർട്ടൂണിസ്റ്റുമായ റഫീഖ് അഹമ്മദ് വിഷയത്തിൽ പ്രതികരിച്ചത്. ‘ബുദ്ധൻ എന്നയാളെ കുറിച്ച് ഒരു ഉഗ്രൻ പടം വന്നിട്ടുണ്ട്, മ്മക്ക് കണ്ടാലോ?’ എന്ന് ചോദിക്കുന്നതും, തൊട്ടടുത്ത് യോദ്ധ എന്ന് എഴുതിയിരിക്കുന്നതും കാർട്ടൂണിൽ കാണാം.

കഴിഞ്ഞ ദിവസമാണ് മോദി പ്രസംഗത്തിനിടെ മഹാത്മാ ഗാന്ധിയെ ലോകം അറിഞ്ഞത് ഗാന്ധി സിനിമ ഇറങ്ങിയതിന് ശേഷമാണെന്ന് പറഞ്ഞത്. രൂക്ഷ വിമര്ശങ്ങളാണ് വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ വിവിധയിടങ്ങളിൽ നിന്നും ഉയർന്നത്. സോഷ്യൽ മീഡിയയിൽ നിവധി ട്രോളുകളും പ്രധാനമന്ത്രിക്കെതിരെ ഉണ്ടായിരുന്നു. കോൺഗ്രസും ഇന്ത്യ സഖ്യവും നിരവധി രാഷ്ട്രീയ നേതാക്കളും മോദിക്കെതിരെ വിഷയത്തിൽ രംഗത്ത് വന്നിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha