സർക്കാർ സ്ഥാപനമായ കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയിൽ തൊഴിൽ അവസരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കേരള സർക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി ടെക്‌സ്റ്റൈൽസ് ഡിസൈനർമാർക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എൻ.ഐ.ഡി കളിൽ നിന്ന് ടെക്‌സ്റ്റൈൽ ഡിസൈനിംഗ് അല്ലെങ്കിൽ ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽ ടെക്‌നോളജി ഡിഗ്രി/ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷ നൽകാം.

മൂന്നു മുതൽ അഞ്ചു വർഷം ടെക്‌സ്റ്റൈൽ ഡിസൈനിംഗിൽ പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷകൾ തപാൽ വഴിയോ, നേരിട്ടോ സമർപ്പിക്കാം. ഇ-മെയിലിലൂടെയുള്ള അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ ജൂൺ 10ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷ കവറിന് പുറത്ത് 'ടെക്‌സ്റ്റൈൽ ഡിസൈനർക്കുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം.

കൂടുതൽ വിവരങ്ങൾക്ക്: എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി- കണ്ണൂർ, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂർ -670007, ഫോൺ : 04972835390, ഇ-മെയിൽ: info@iihtkannur.ac.in, വെബ്സൈറ്റ്: www.iihtkannur.ac.in.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha