ജില്ലയിലെ വിവിധ അധ്യാപക ഒഴിവുകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ജില്ലയിലെ വിവിധ അധ്യാപക ഒഴിവുകൾ 

പയ്യന്നൂർ: ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 31ന് 10ന് സ്കൂൾ ഓഫിസിൽ.

പാടിയോട്ടുചാൽ : വയക്കര ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി ഗണിത ശാസ്ത്രം, ജൂനിയർ ഹിന്ദി (യുപിഎസ്ടി )തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 1ന് രാവിലെ10ന് സ്കൂൾ ഓഫിസിൽ ഇന്റർവ്യുവിന് ഹാജരാകണം.

കക്കറ: ഗവ. ഗാന്ധി സ്മാരക യുപി സ്കൂളിൽ ഒഴിവുള്ള എൽപിഎസ്എ, യുപിഎസ്എ ഹിന്ദി, അറബിക് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 1ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ ഇന്റർവ്യൂവിന് ഹാജരാകണം

പഴയങ്ങാടി : ഗവ. യു.പി. സ്കൂളിൽ എൽ.പി. വിഭാഗത്തിൽ. അഭിമുഖം വെള്ളിയാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ.

പട്ടുവം: അരിയിൽ ഗവ എൽപി സ്കൂളിൽ മുഴുവൻ സമയ അറബിക് അധ്യാപകനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും. അഭിമുഖം 30ന് 11.30ന്.

തളിപ്പറമ്പ്: കീഴാറ്റൂർ ഗവ എൽപി സ്കൂളിൽ എൽപിഎസ്എയുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 30ന് 11ന്.

കൂത്തുപറമ്പ് : ആയിത്തറ മമ്പറം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകരെ നിയമിക്കുന്നു. എച്ച്.എസ്.ടി. സോഷ്യൽ സയൻസ്, ഇംഗ്ലീഷ് സംസ്കൃതം ഒഴിവുകളിലേക്ക് ശനിയാഴ്ച രാവിലെ 10.30-നും യു.പി.എസ്.ടി. ഒഴിവിലേക്ക് ഉച്ചയ്ക്ക് 1.30-നും കൂടിക്കാഴ്ച നടക്കും.

തലശ്ശേരി : ഗവ.ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് (സീനിയർ), ഇംഗ്ലീഷ് (ജൂനിയർ), കെമിസ്ട്രി (ജൂനിയർ), ജ്യോഗ്രഫി (ജൂനിയർ) തസ്തികയിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10-ന്

കണ്ണൂർ  പാലയാട് ഡയറ്റ് ലാബ് സ്‌കൂളിൽ ലോവർ പ്രൈമറി വിഭാഗത്തിൽ അധ്യാപക ഒഴിവ്‌. അഭിമുഖം 30-ന് രാവിലെ 10.30-ന് ഡയറ്റ് ഓഫീസിൽ. ഫോൺ: 0490 2346658

പഴയങ്ങാടി : ഗവ. യു.പി. സ്കൂളിൽ എൽ.പി. വിഭാഗത്തിൽ. അഭിമുഖം വെള്ളിയാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ.

ശ്രീകണ്ഠപുരം : ജി.എച്ച്.എസ്.എസിൽ ഹൈസ്കൂൾവിഭാഗം മലയാളം, നാച്ചുറൽ സയൻസ്. അഭിമുഖം വെള്ളിയാഴ്ച 10.30-ന്.

ആലക്കോട് : ഒറ്റത്തൈ ഗവ. യു.പി. സ്കൂളിൽ എൽ.പി.എസ്.ടി. ഒന്ന്, യു.പി.എസ്.ടി. ഒന്ന്. അഭിമുഖം 31-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. കാപ്പിമല വിജയഗിരി ജി.യു.പി. സ്കൂളിൽ എൽ.പി.എസ്.ടി., യു.പി.എസ്.ടി., ജൂനിയർ ഹിന്ദി (പാർട്ട്‌ടൈം). അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന് ഓഫീസിൽ.

കല്യാശ്ശേരി : ഗവ. എൽ.പി. സ്കൂളിൽ പാർട്ട്ടൈം അറബിക്. അഭിമുഖം 31-ന് രാവിലെ 10-ന്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha