കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കോഴിക്കോട്:  സൗത്ത് കടപ്പുറത്ത് ഏഴോളം പേർക്ക് ഇടിമിന്നലേറ്റു. കടലിൽ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെ രണ്ട് മണിയോടെയാണ് സംഭവം. ചാപ്പയില്‍ സ്വദേശികളായ അഷ്റഫ്, അനിൽ, ഷെരീഫ്, മനാഫ്, സുബൈർ, സലീം, അബ്‌ദുൽ ലത്തീഫ് എന്നിവർക്കാണ് മിന്നലേറ്റത്. പരിക്കേറ്റവരില്‍ ഒരാള്‍ 17 വയസുകാരനാണ്.

ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിന്നലേറ്റ ഒരാളുടെ നില അതിഗുരുതരമാണെനാണ് റിപ്പോർട്ടുകൾ. ബീച്ചില്‍ ആളുകള്‍ പെട്ടെന്ന് തളര്‍ന്ന് വീഴുന്നത് കണ്ട ദൃക്‌സാക്ഷികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha