സൗജന്യ പ്രോസ്‌റ്റേറ്റ്‌ മെഡിക്കല്‍ ക്യാമ്പ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകണ്ണൂര്‍ : പ്രോസ്‌റ്റേറ്റ് സംബന്ധമാ രോഗാവസ്ഥകള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് ശരിയായ ചികിത്സയും പരിഹാരവും കണ്ടെത്തുവാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രോസ്‌റ്റേറ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആസ്റ്റർ മിംസ് കണ്ണൂരിലെ യൂറോളജി വിഭാഗം ഡോക്ടർമാരായ സത്യേന്ദ്രൻ നമ്പ്യാർ, അക്ബർ സലിം തുടങ്ങിയവർ ആണ് ക്യാമ്പിന് നേതൃത്വം നൽകുന്നത് 

പുരുഷന്മാരില്‍ മാത്രം കണ്ടുവരുന്ന ഗ്രന്ഥിയാണ് പ്രോസ്‌റ്റേറ്റ്. മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, മൂത്രമൊഴിക്കാന്‍ അധികസമയം ആവശ്യമായി വരിക, മൂത്രത്തി്‌ന്റെ ഒഴുക്ക് ദുര്‍ബലമായി കാണപ്പെടുക, മൂത്രമൊഴിച്ചാലും പൂര്‍ണ്ണമായി എന്ന് തോന്നാതിരിക്കുക, മൂത്രമൊഴിക്കല്‍ പൂര്‍ത്തിയാക്കിയാലും മൂത്രം പോവുക, പെട്ടെന്ന് മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാവുക, ഇടയ്ക്കിടെ മൂത്രമൊഴിക്കുക, രാത്രിയില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കുക, മൂത്രത്തില്‍ രക്തത്തിന്റെ സാന്നിദ്ധ്യം കാണപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രോസ്‌റ്റേറ്റ് സംബന്ധമായ രോഗങ്ങളുടേതായിരിക്കാന്‍ സാധ്യതയുണ്ട്. 

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡോക്ടറുടെ സൗജന്യ പരിശോധന, ലാബ്-റേഡിയോളജി സേവനങ്ങള്‍ക്ക് 10% ഇളവ്, ശസ്ത്രക്രിയ ആവശ്യമായി വരുന്നവര്‍ക്ക് പ്രത്യേക പാക്കേജ് എന്നിവ ലഭ്യമാകും. ജൂൺ 1 മുതല്‍ 15 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ 8592006868, 9544259590 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് ക്യാമ്പിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാവുക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha