നാടോടിയുടെ തെരുവ് നായ സ്നേഹം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റിലാണ് നാടോടി യുവാവ് തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത്.

സന്ധ്യയോടെ ബിസ്‌ക്കറ്റുമായി ബസ്റ്റാന്റിലെത്തുന്ന ഇയാള്‍ക്ക് ചുറ്റുമായി നായ്ക്കള്‍ തമ്പടിക്കുകയും എറിഞ്ഞുകൊടുക്കുന്ന ബിസ്‌ക്കറ്റിനായി പരസ്പരം കടിപിടികൂടുകയും ചെയ്യുന്നു. കുറച്ചുനാളുകളായി ഇയാള്‍ ഇത് തുടര്‍ന്നുവരികയാണെന്ന് നാട്ടുകാര്‍ പറയുന്നു.

ബസ് കയറാനെത്തുന്നവര്‍ക്കും സ്റ്റാന്റില്‍ ബസിറങ്ങുന്നവര്‍ക്കും കൂട്ടംകൂടി നില്‍ക്കുന്ന തെരുവ് നായകളുടെ സാന്നിധ്യം ഭയപ്പാടുണ്ടാക്കുന്നുണ്ട്. നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് ആരും എതിരല്ലെങ്കിലും അത് ബസ്റ്റാന്റിനകത്തും നിന്നും മാറ്റണമെന്നാണ് ആവശ്യം.

ഭക്ഷണം കൊടുക്കുന്ന ഇയാളെ തടയാന്‍ ചെന്നാല്‍ നായ്ക്കള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുമെന്ന് ഭയന്നാണ് നാട്ടുകാര്‍ ഇതില്‍ നിന്ന് ഇടപെടാതെ മാറി നില്‍ക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha