ജില്ലയിലെ വിവിധങ്ങളായ അറിയിപ്പുകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


അറിയിപ്പുകൾ

അതിഥി അധ്യാപക നിയമനം
 
തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദേ്യാഗാര്‍ഥികള്‍ നിലവിലുള്ള യു ജി സി റഗുലേഷന്‍ പ്രകാരം അസി.പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതമുള്ള അപേക്ഷ ജൂണ്‍ ഒന്നിന് വൈകിട്ട് നാല് മണിക്കകം കോളേജില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0490 2346027.

 അപേക്ഷ ക്ഷണിച്ചു

അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റിലേക്ക് പാലിയേറ്റീവ് നഴ്‌സിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. ബി എസ് സി/ ജി എന്‍ എം/ എ എന്‍ എം/ നഴ്‌സിങ് കോഴ്‌സും സി സി പി എന്‍ (പാലിയേറ്റീവ് നഴ്‌സിങ് ട്രെയിനിങ്) പാസായ ഉദേ്യാഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ സഹിതമുള്ള അപേക്ഷ ജൂണ്‍ മൂന്നിന് വൈകിട്ട് നാല് മണിക്കകം സി എച്ച് സി ഓഫീസില്‍ ലഭിക്കണം. 0497 2776485.

 പ്രമേഹരോഗികള്‍ക്ക് പ്രതേ്യക ഒ പി 

പരിയാരം ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ രോഗനിദാന വിഭാഗത്തിന്റെ പ്രതേ്യക ഒ പി തുടങ്ങി. പ്രമേഹ രോഗത്തോടനുബന്ധമായി കൈകാലുകളില്‍ അനുഭവപ്പെടുന്ന തരിപ്പും പുകച്ചിലും വേദനയും ബയോതെസിയോമീറ്റര്‍ എന്ന ശാസ്ത്രീയ ഉപകരണം വഴി പരിശോധിക്കാനും സൗജന്യ ചികിത്സ നല്‍കാനുമാണ് പ്രതേ്യക ഒ പി. 35 മുതല്‍ 70 വയസ് വരെയുള്ള രോഗികള്‍ക്കായി തിങ്കള്‍ മുതല്‍ മുതല്‍ ശനി വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെ ഒ പി പ്രവര്‍ത്തിക്കും. ഫോണ്‍: 8547517414.
 
 തേക്ക് ലേലം
 
വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ വില്‍പന ജൂണ്‍ മൂന്നിന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടത്തില്‍ നിന്നും ശേഖരിച്ച വിവിധ ക്ലാസില്‍പെട്ട തേക്ക് തടികള്‍ വില്‍പനക്കുണ്ട്. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com വഴി രജിസ്റ്റര്‍ ചെയ്യണം. കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയിലും രജിസ്‌ട്രേഷന്‍ നടത്താം. രജിസ്‌ട്രേഷന്‍ നടത്തുന്നതിന് പാന്‍കാര്‍ഡ്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ-മെയില്‍ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതം ഗവ. ടിമ്പര്‍ ഡിപ്പോയില്‍ ഹാജരാകണം. ഫോണ്‍: 0490 2302080, 9562639496.

 സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി യോഗം

സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം മെയ് 30ന് രാവിലെ 11 മണിക്ക് എ ഡി എമ്മിന്റെ ചേമ്പറില്‍ ചേരും.
 

 പട്ടയകേസുകളുടെ വിചാരണ മാറ്റി

മെയ് 28, 29 തീയ്യതികളില്‍ കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ യഥാക്രമം ജൂലൈ രണ്ട്, മൂന്ന് തീയ്യതികളിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു

 താല്‍ക്കാലിക നിയമനം

നെരുവമ്പ്രം ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച് എസ് എ പാര്‍ട്ട് ടൈം മലയാളം തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മെയ് 30ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നെരുവമ്പ്രം ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9400006495, 0497 2871789.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha