തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി അഞ്ച് വയസുകാരി മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കോന്നി : തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി അഞ്ച് വയസുകാരി മരിച്ചു. ചെങ്ങറ ഹരിവിലാസത്തിൽ ഹരിദാസിന്റെയും നീതുവിന്റെയും മകൾ ഹൃദ്യ (5) ആണ് മരിച്ചത്. സംഭവ സമയം കുട്ടിയുടെ വല്യച്ഛൻ രാജൻ നായർ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഹൃദ്യയുടെ അനുജത്തിയെ കിടത്തുന്ന തൊട്ടിലിന് അരികിലായിരുന്നു ഹൃദ്യ ഉണ്ടായിരുന്നത്. 

വീടിന് മുകളിലെ പറമ്പിൽ പോയി തിരികെ വരുമ്പോൾ കഴുത്തിൽ തൊട്ടിലിന്റെ കയർ കുരുങ്ങി തറയിൽ കിടക്കുന്ന കുട്ടിയെ ആണ് മുത്തച്ഛൻ കാണുന്നത്. തുടർന്ന് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഐരവൺ എം.കെ ലത മെമ്മോറിയൽ പബ്ലിക് സ്കൂളിലെ യു.കെ.ജി വിദ്യാർഥിനിയാണ്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha