ട്രിപ്പുകൾ പാതിവഴിയിൽ നിർത്തുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ നടപടിയുമായി ഇരിട്ടിയിൽ മോട്ടോർ വാഹന വകുപ്പ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 
ഇരിട്ടി: ഇരിട്ടിയിൽ നിന്നും മലയോര മേഖലകളിലേക്കും കണ്ണൂർ- തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ രാത്രികാലങ്ങളിൽ പാതിവഴിയിൽ സർവീസ് നിർത്തിവെക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. തലശ്ശേരിയിലേക്ക് പോകേണ്ട ബസ് കൂത്തുപറമ്പിലും , കണ്ണൂരിലേക്ക് പോകേണ്ട ബസ് ചാലോടും, പേരാവൂരിലേക്ക് പോകേണ്ട ബസ്സ് കാക്കയങ്ങാടും ട്രിപ്പ് അവസാനിപ്പിക്കുന്നതായും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

 ഇത്തരത്തിൽ ട്രിപ്പ് അവസാനിപ്പിച്ച അഞ്ചോളം ബസുകൾക്കെതിരെയാണ് ആദ്യ നടപടി സ്വീകരിച്ചത്. ഇവരിൽ നിന്നും 7500 രൂപവീതം പിഴയും ഈടാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ഇത്തരത്തിൽ പരിശോധനകളും നടത്തുന്നുണ്ട്. ഇരിട്ടി ജോയിൻറ് ആർടിഒ ബി സാജുവിന്റെ നിർദ്ദേശത്തെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി വൈകുണ്ഠൻ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഷനിൽകുമാർ, ഡി. കെ. ഷീജി, കെ. ജിതേഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha