ഇരിട്ടി നഗരസഭയിൽ പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതിന് 7 ദിവസം മുൻപ് അനുമതി വാങ്ങണം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി നഗരസഭയിൽ പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതിന് 7 ദിവസം മുൻപ് അനുമതി വാങ്ങണം.

ഇരിട്ടി നഗരസഭയിൽ പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതിന് 7 ദിവസം മുൻപ് അനുമതി വാങ്ങണം.
 ഗതാഗത, കാഴ്ചകൾ മറയ്ക്കുന്ന തടസ്സമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം. ഇരിട്ടി നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ പരിപാടികളുടെ പ്രചാരണ പരസ്യ ബോർഡുകൾ സ്ഥാപിക്കണമെങ്കിൽ നഗരസഭയിൽ നിന്നും 7 ദിവസം മുൻപേ അനുമതി വാങ്ങണം. ഇവ പരിപാടി തീർന്ന ഉടനേ അഴിച്ചു മാറ്റുകയും വേണം. നഗരങ്ങളിലെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിന്റെയും നിരോധിത ഉത്പന്നങ്ങൾ ഉപയോഗിച്ച് നടത്തുന്ന പ്രചാരണങ്ങൾ തടയണമെന്ന സർക്കാറിന്റെയും കർശന ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് നഗരസഭാ സിക്രട്ടറിയുടെ അറിയിപ്പ്. നിയന്ത്രണങ്ങൾ ഇന്ന് മുതൽ നിലവിൽ വരും.

യാത്രക്കും പൊതു ഗതാഗതത്തിനും തടസ്സം വരുത്തുന്ന രീതിയിൽ സ്ഥാപിക്കുന്ന ബോർഡുകൾ, ബാനറുകൾ, കൊടി തോരണങ്ങൾ, മറ്റു പരസ്യങ്ങൾ എന്നിവ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യും. നിലവിൽ ഇത്തരം പ്രചാരണ പരസ്യ ബോർഡുകളോ കൊടി തോരണങ്ങളോ ഉണ്ടെങ്കിൽ 29 ന് വ്യാഴാഴ്ച തന്നെ അവ നീക്കം ചെയ്യണം. പൊതു കിണറുകൾ, വെയിറ്റിങ് ഷെൽട്ടറുകൾ, റോഡുകൾ എന്നിവയിൽ പെയിന്റടിച്ച് പരസ്യം ചെയ്യുന്നതും ഒഴിവാക്കണം. നഗരസഭയുടെ അനുമതിയില്ലാതെ യാതൊരു പരസ്യ ബോർഡുകളും പൊതു സ്ഥങ്ങളിലോ, സ്വകാര്യ സ്ഥലങ്ങളിലോ സ്ഥാപിക്കാൻ പാടില്ല. എല്ലാ പരിപാടികളും ഗ്രീൻ പ്രോട്ടോകാൾ പാലിച്ചായിരിക്കണം. നഗരത്തിലെ ഡിവൈഡറുകളിൽ യാതൊരുവിധ പരസ്യബോർഡുകളോ, ബാനറുകളോ സ്ഥാപിക്കാൻ പാടില്ല. സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി നഗരത്തിലെ ഡിവൈഡറുകളിൽ സ്ഥാപിച്ച ചെടികൾ നശിപ്പിക്കാനിടയായാൽ ബന്ധപ്പെട്ടവരിൽ നിന്നും പിഴ ഇടക്കുന്നതായിരിക്കും. നിരോധിത വസ്തുക്കൾ ഉപയോഗിച്ചുള്ള പരസ്യ ബോർഡുകൾ സ്ഥാപിക്കുന്ന പക്ഷം പിഴ അടക്കമുള്ള കർശന നടപടികൾ നേരിടേണ്ടി വരും. നൂറിലധികം ആളുകൾ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളും നഗരസഭയിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നും നഗരസഭാ സിക്രട്ടറി അറിയിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha