നവീകരിച്ച പി ഭാസ്കരൻ സ്മാരക മന്ദിരം തുറന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചക്കരക്കൽ : സിപിഐഎം അവിഭക്ത ചെമ്പിലോട് ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന പി ഭാസ്കരൻ ദിനാചരണവും നവീകരിച്ച സ്മാരക മന്ദിരവും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ എം എൽഎ ഉദ്ഘാടനം ചെയ്തു. കണയന്നൂരിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും ബഹുജന പ്രകടനവും നടന്നു. കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാൾ സിപിഐഎം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എരിയാ സെക്രട്ടറി കെ ബാബുരാജ് ഫോട്ടോ അനാഛാദനം ചെയ്തു. എംകെ മോഹനൻ അധ്യക്ഷനായി. ബി സുമോദ് സൺ ,ടിവി ലക്ഷ്മി, എംവി അനിൽകുമാർ, പി രത്നാകരൻ എന്നിവർ സംസാരിച്ചു. വിവിധ കലാമത്സര വിജയികൾക്കും സ്കുൾ കലോത്സവ വിജയികൾക്കും കെ ദാമോദരൻ ഉപഹാരം നൽകി. പി കെ നിഗേഷ് സ്വാഗതവും എൻ റിജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് PBC കണയന്നൂരിൻ്റെ കലാകാരൻമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha