പി.സി. ജോർജും ജനപക്ഷം സെക്കുലറും ബി.ജെ.പി.യിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: ജനപക്ഷം സെക്കുലർ പാർട്ടി നേതാവ് പി.സി. ജോർജ് ബി.ജെ.പി.യിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രകാശ് ജാവഡേക്കർ പി.സി. ജോർജിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റും മകനുമായ ഷോൺ ജോർജും ജനപക്ഷം പാർട്ടി സെക്രട്ടറി ജോർജ് ജോസഫും ബി.ജെ.പി ദേശീയ നേതാക്കളിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, അനിൽ ആന്റണി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. 

പി.സി. ജോർജ്, മകൻ ഷോൺ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവർ കഴിഞ്ഞ ദിവസം ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി പ്രവേശനം. 

കേരളത്തിൽ ഇടത് വലത് മുന്നണികളിൽ ചേക്കേറാൻ പല തവണ  ശ്രമിച്ചെങ്കിലും ഇരുമുന്നണികളും പി.സി. ജോർജിനെ  അടുപ്പിച്ചിരുന്നില്ല. തുടർന്ന് ബി.ജെ.പി.യുമായി ഒരുവർഷത്തോളമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുകയായിരുന്നു. ഘടകകക്ഷി എന്ന നിലയിൽ ബി.ജെ.പി.ക്കൊപ്പം നിൽക്കാനായിരുന്നു ജനപക്ഷം തീരുമാനിച്ചിരുന്നത്. എന്നാൽ, അത്തരം തീരുമാനത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനടക്കം ശക്തമായി എതിർക്കുകയും ഇത്തരം രീതി ആവശ്യമില്ലെന്ന് കേന്ദ്രത്തെ കേരള നേതൃത്വം അറിയിക്കുകയായിരുന്നു. 

എപ്പോൾ വേണമെങ്കിലും മുന്നണി വിടാമെന്ന അവസ്ഥ ഉണ്ടാകുമെന്നുള്ളത് കൊണ്ടാണ് ഘടകകക്ഷിയായി തുടരണമെന്ന ജനപക്ഷത്തിന്റെ ആവശ്യത്തെ ബി.ജെ.പി എതിർത്തത്. തുടർന്ന് ബി.ജെ.പി അംഗത്വം തന്നെ എടുത്ത് ബി.ജെ.പി.യായി പ്രവർത്തിച്ചാൽ അംഗീകരിക്കാമെന്ന നിലപാടിലേക്ക് നേതൃത്വം എത്തുകയായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha