തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ് : തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നടന്നു. സിനിമ സംവിധായകൻ ഷെറി ഗോവിന്ദ്  ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മത്സരത്തിൽ പങ്കെടുത്ത് വിജയികൾ ആയവർക്കാണ് ബ്ലോക്ക് മത്സരം സംഘടിപ്പിച്ചത്.  നൂറുകണക്കിന് ഭിന്നശേഷിക്കാർ കലോത്സവത്തിൽ പങ്കെടുത്തു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സി.എം. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി. പ്രേമലത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.എം. മോഹനൻ, ആനക്കിൽ ചന്ദ്രൻ,  സി.ഐ. വത്സല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൊയം ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha