കാടും പൊടിയും പിടിച്ചു മങ്ങലേറ്റ സിഗ്നൽ ബോർഡുകൾ വൃത്തിയാക്കി അപകട സാധ്യത കുറയ്ക്കാൻ വേറിട്ട പ്രവർത്തനവുമായി തേർത്തല്ലി യൂണിറ്റി ഓർഗനൈസേഷൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തേർത്തല്ലി : മലയോര ഹൈവേയിൽ 2024 ഇൽ ഇതുവരെ നിരവധി അപകടങ്ങൾ ആണ് നടന്നത്. റോഡ് നിയമങ്ങൾ പാലിക്കാതെ അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിക്കുന്നത് ആണ് മിക്ക അപകടങ്ങളുടെയും കാരണം. റോഡിലെ നിയമങ്ങൾ അനുസരിച്ച് വാഹനം ഓടിക്കാൻ നമ്മളെ സഹായിക്കുന്നവയാണ് ട്രാഫിക് സിഗ്നൽ ബോർഡുകളും ദിശാ സൂചികകളും സ്ഥലനാമ സൂചികകളും.
 വളവുകൾ, കയറ്റം, ഇറക്കം, ഹമ്പുകൾ, സീബ്ര ലൈൻ, സ്ഥിരം അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലം, സ്കൂൾ, ആരാധനാലയങ്ങൾ, ബസ്സ് സ്റ്റോപ്പ് എന്നിങ്ങനെ എല്ലാ സിഗ്നൽ ബോർഡുകളും നമ്മുടെ മലയോര ഹൈവേയിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ആലക്കോട് പഞ്ചായത്തിലെ അരങ്ങം കവല മുതൽ തേർത്തല്ലി വരെ ഉള്ള വിവിധ സ്ഥലങ്ങളിലെ ട്രാഫിക് സിഗ്നൽ ബോർഡുകളും ദിശാ സൂചികകളും കാട് പിടിച്ചു തിരിച്ചറിയനാകാത്ത വിധത്തിലും, പായലും പൊടിയും മൂലം ശരിയായി കാണാൻ സാധിക്കാത്ത നിലയിലും ആയിരുന്നു ഇന്നലെ വരെ. ഇന്ന് രാവിലെ 7 മണി മുതൽ അരങ്ങം കവല മുതൽ പനംകുറ്റി വരെ ഉള്ള സിഗ്നൽ ബോർഡുകൾ വൃത്തിയാക്കാൻ തേർത്തല്ലി യൂണിറ്റി സോഷ്യൽ, കൾചറൽ ആൻഡ് അഗ്രികൾച്ചറൽ അസോസിയേഷന്റെ 22ഓളം അംഗങ്ങൾ മുന്നിട്ടിറങ്ങി.


നിരവധി സന്നദ്ധ പ്രവർത്തങ്ങൾ നാടിനു സമർപ്പിക്കുന്ന തേർത്തല്ലി യൂണിറ്റി സോഷ്യൽ, കൾച്ചറൽ ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ എന്നും തേർത്തല്ലി നാടിന്റെ വളർച്ചയ്ക്ക് ഒരു മുതൽ കൂട്ട് തന്നെയാണ്. വേറിട്ട രീതിയിലുള്ള റിപ്പബ്ലിക്ക് ദിനാഘോഷ സന്ദേശമാണ് ഇന്ന് ഇതുവഴി കടന്നു പോയവർക്ക് തേർത്തല്ലി യൂണിറ്റിയുടെ അംഗങ്ങൾ പകർന്നു നൽകിയത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha