65ാമത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ആലക്കോട് ജീവധാര കളരിയിലെ ചുണകുട്ടികൾ ജേതാക്കളായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ : ജനുവരി 13,14 തിയതികളിലായി കണ്ണൂരിൽ വെച്ച് നടന്ന 65 ആമത് ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ആലക്കോട് ജീവധാര കളരിയിലെ സുബിൻ ,അഭിനവ് എന്നിവർ ജേതാക്കളായി 

ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം കെ വി സുമേഷ് എം എൽ എ നിർവഹിച്ചു, ശ്രി ദിനെശൻ ഗുരുക്കൾ സ്വാഗതവും മധുകുമാർ ടി വി അധ്യക്ഷ സ്ഥാനവും വഹിച്ചു . ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ സമാപന സമ്മേളനത്തിലും സമ്മാനദാന ത്തിലും പങ്കെടുത്തു. മത്സരത്തിൽ കണ്ണൂർ ജില്ലയുടെ പല ഭാഗങ്ങളിലുള്ള 60 ഓളം കളരികൾ പങ്കെടുത്തു

ചുവട്, കൈപ്പോര്, മെയ്പ്പയറ്റ്, കുറുവടി, കെട്ടുകാരിപ്പയറ്റ്, ഒറ്റപ്പയറ്റ്, മറപിടിച്ച് കുന്തപ്പയറ്റ്, ചവിട്ടി പൊങ്ങൽ, ഉറുമി വീശ്, ഉറുമിപ്പയറ്റ് ,വാളും വാളും, വാളും പരിചയും എന്നിവ ആയിരുന്നു മത്സര ഇനങ്ങൾ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha