അഭിനയ മുത്തശ്ശി ആർ. സുബ്ബലക്ഷ്‌മി അന്തരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി (88) അന്തരിച്ചു. വ്യാഴാഴ്ച രാത്രി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ  മുത്തശ്ശി എന്നാണ് അറിയപ്പെടുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. 2002ൽ രഞ്ജിത് സംവിധാനം ചെയ്‌ത നന്ദനത്തിലൂടെയാണ് അഭിനയ രം​ഗത്തെത്തിയത്‌. 

ശാസ്തമം​ഗലം ശിവജി അപ്പാർട്ട്മെന്റിലായിരുന്നു വർഷങ്ങളായി താമസിച്ചിരുന്നത്. മൃതദേഹം ചെറുമകളും നർത്തകിയുമായ സൗഭാ​ഗ്യ വെങ്കിടേഷിന്റെ മുടവൻമുകൾ കേശവദേവ് റോഡിലെ കെആർഎ 31 നമ്പർ വീട്ടിൽ കൊണ്ടുവരും. സംസ്കാരം വെള്ളിയാഴ്ച നടക്കും. പരേതനായ കല്യാണരാമൻ ആണ് ഭർത്താവ്. നർത്തകിയും അഭിനേത്രിയുമായ  താരാകല്യാൺ, ഡോ.ചിത്ര, കൃഷ്ണമൂർത്തി എന്നിവർ മക്കളാണ്.

ജവഹർ ബാലഭവനിൽ  27 വർഷം സംഗീതാധ്യാപികയായി ജോലി നോക്കി. വിരമിച്ച  ശേഷം ഹോർലിക്സിന്റെ ഒരു പരസ്യചിത്രത്തിലൂടെയാണ് കാമറയുടെ മുന്നിലെത്തുന്നത്. കല്യാണരാമൻ, പാണ്ടിപ്പട, രാപ്പകൽ തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha