സുഹൃത്തുക്കളുമായി മാത്രം റീലുകളും പോസ്റ്റും പങ്കുവെക്കാം; ഇന്‍സ്റ്റാഗ്രാമിൽ പുതിയ ഫീച്ചര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അടുത്ത സുഹൃത്തുക്കളുമായി മാത്രം പോസ്റ്റുകളും റീലുകളും പങ്കുവെക്കാന്‍ സൗകര്യമൊരുക്കി ഇന്‍സ്റ്റാഗ്രാം. സ്റ്റോറീസ്, നോട്ട്‌സ് എന്നിവ ഈ രീതിയില്‍ പങ്കുവെക്കാന്‍ സാധിക്കുന്ന ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റ് നേരത്തെ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ ലഭ്യമാണ്. ഇക്കൂട്ടത്തിലേക്കാണ് പോസ്റ്റുകളും റീലുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വകാര്യതയില്‍ കൂടുതല്‍ നിയന്ത്രണം കൈവരുമെന്ന് ബുധനാഴ്ച ഈ ഫീച്ചര്‍ പ്രഖ്യാപിച്ചുകൊണ്ട് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

അതേസമയം ക്രിയേറ്റര്‍മാര്‍ക്ക് ഇത് ഒരു അവസരമാണ്. വരുമാനമുണ്ടാക്കുന്നതിനായി ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കും. പണം നല്‍കാന്‍ തയ്യാറുള്ള ഫോളോവര്‍മാരുടെ പ്രത്യേക ലിസ്റ്റുണ്ടാക്കുകയും അവര്‍ക്ക് എക്സ്ലൂസീവ് ഉള്ളടക്കങ്ങള്‍ വാഗ്ദാനം ചെയ്യാനും ഇതുവഴി സാധിക്കും.

ക്ലോസ് ഫ്രണ്ടസുമായി ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ പങ്കുവെക്കുന്നതെങ്ങനെ

• ഇൻസ്റ്റാഗ്രാം ആപ്പ് തുറന്ന് നിങ്ങളുടെ ഫീഡിലേക്ക് പോകുക.

• ഒരു പുതിയ പോസ്റ്റ് സൃഷ്ടിക്കാൻ സ്ക്രീനിന്റെ ചുവടെയുള്ള '+' ഐക്കണിൽ ടാപ്പുചെയ്യുക.

• നിങ്ങൾ ഏത് തരം പോസ്റ്റാണ് പങ്കുവെക്കാൻ പോവുന്നത് എന്ന് തിരഞ്ഞെടുക്കുക. (ഫോട്ടോ, വീഡിയോ, റീൽസ് അല്ലെങ്കിൽ സ്റ്റോറി).

• നിങ്ങളുടെ ഫോൺ ഗാലറിയിൽ നിന്ന് ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന ചിത്രമോ വീഡിയോയോ തിരഞ്ഞെടുക്കുക.

• നിങ്ങളുടെ പോസ്റ്റിലേക്ക് ഒരു അടിക്കുറിപ്പും ആവശ്യമുള്ള മറ്റേതെങ്കിലും എഡിറ്റുകളും ചേർക്കുക.

• അടിക്കുറിപ്പ് ബോക്സിന് താഴെയുള്ള 'ഓഡിയൻസ്' ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

• ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് 'ക്ലോസ് ഫ്രണ്ട്‌സ്' തിരഞ്ഞെടുക്കുക.

• മുകളിൽ വലത് കോണിലുള്ള 'ഷെയർ' ബട്ടണിൽ ടാപ്പ് ചെയ്യുക.

അടുത്തിടെയാണ് ഇൻസ്റ്റാഗ്രാം നിന്നിൽ പാട്ടുകളുടെ വരികൾ ചേർക്കാൻ സാധിക്കുന്ന ഓപ്ഷൻ കമ്പനി അവതരിപ്പിച്ചത്. ഡയറക്ട് മെസേജ് ഫീച്ചറിൽ സന്ദേശങ്ങൾ വായിച്ചതായി മറ്റുള്ളവരെ അറിയിക്കുന്ന റീഡ് റെസീപ്റ്റ്സ് ഓഫ് ചെയ്യുന്നതിനുള്ള സൗകര്യവും ഇൻസ്റ്റാഗ്രാം പരീക്ഷിക്കുന്നുണ്ട്. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha