വയനാട്ടിൽനിന്ന്‌ രക്ഷപ്പെട്ട മാവോവാദികൾക്കായി ആറളം മേഖലയിൽ തിരച്ചിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി: വയനാട് പേര്യയിൽ മാവോവാദികളും പോലീസും തമ്മിലുണ്ടായ വെടിവെപ്പിനും അറസ്റ്റിനും പിന്നാലെ കണ്ണൂരിലെ അതിർത്തിഗ്രാമങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കി. ജില്ലയിലെ മാവോവാദിസാന്നിധ്യം കൂടുതലുള്ള ആറളം, കരിക്കോട്ടക്കരി, കേളകം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സുരക്ഷ ശക്തമാക്കിയത്. മാവോവാദിസംഘത്തിലെ രണ്ടുപേർ പോലീസ് പിടിയിലായതോടെ മറ്റു രണ്ടുപേർ ആറളം വനമേഖലയിലേക്ക് രക്ഷപ്പെടാനുള്ള സാഹചര്യം കണക്കിലെടുത്താണ് നിരീക്ഷണം ശക്തമാക്കിയത്. പേര്യയിലെ ചപ്പാരം കോളനിയിൽ അനീഷിന്റെ വീട്ടിൽവെച്ചാണ് പോലീസ്-മാവോവാദി ഏറ്റുമുട്ടലുണ്ടായത്.

ബാണാസുര ഗ്രൂപ്പിൽപ്പെട്ട ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ ലതയും സുന്ദരിയുമാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മേഖലയിൽ പ്രത്യേക നിരീക്ഷണം നടത്തുന്നതായി ഇരിട്ടി എ.എസ്.പി. തപോഷ് ബസുമതാരി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha