തൃശ്ശൂർ: തങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കി സർക്കാരിന് നൽകിയ നെല്ലിന്റെ വില വായ്പയായി വേണ്ടെന്ന നിലപാടിൽ ഒരുകൂട്ടം കർഷകർ. വായ്പയുടെ ഉത്തരവാദിത്വം കർഷകരുടെ തലയിൽ കെട്ടിവയ്ക്കാതെ സപ്ലൈകോയോ സർക്കാരോ ഏറ്റെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. വായ്പയായി നൽകുന്നതിൽ പ്രതിഷേധിച്ച് നാലുമാസത്തിലേറെയായിട്ടും ഇവർ നെൽവില കൈപ്പറ്റിയിട്ടില്ല. നിയമനടപടിക്കുള്ള ഒരുക്കത്തിലുമാണ്.
ഒരുലക്ഷത്തോളം രൂപ ലഭിക്കാനുള്ള കർഷകരാണ് പണം വാങ്ങാതിരിക്കുന്നത്. സ്വന്തം ആവശ്യത്തിന് മറ്റു വായ്പകളെടുത്താണ് പലരും ഈ പണം വാങ്ങാതിരിക്കുന്നത്. നെല്ലിന്റെ വില വായ്പയായി സ്വീകരിക്കേണ്ട അവസ്ഥ കർഷകർക്ക് അപമാനകരമാണെന്ന് ഇവരിലൊരാളായ വേലൂപ്പാടം തടത്തിൽ ടി.എൻ. മുകുന്ദൻ പറയുന്നു. വായ്പയായി നൽകുന്നതിനെതിരെ സപ്ലൈകോ അധികൃതർക്ക് പരാതി നൽകിയിരുന്നു. വായ്പയായല്ലാതെ പണം തരില്ലെന്ന മറുപടിയാണ് ലഭിച്ചത്. കളക്ടർ വഴി നൽകിയ പരാതിയിലും ഇതുതന്നെയാണ് മറുപടി.
വരന്തരപ്പിള്ളി സ്വദേശി ജിനീഷും വായ്പയായി കിട്ടുന്നതിലെ എതിർപ്പുമൂലം പണം വാങ്ങിയിട്ടില്ല. ഇത്തരം കർഷകർ കൂട്ടായ്മയായി രൂപപ്പെട്ടിട്ടില്ലെങ്കിലും മിക്ക ജില്ലകളിലുമുണ്ട്. പാലക്കാട്ടാണ് കൂടുതൽ.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു