സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. എറണാകുളം പാലക്കാട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ബാക്കി ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വടക്കൻ തമിഴ്‌നാടിനും സമീപപ്രദേശത്തുമായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഈ കാറ്റിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ ലഭിക്കുന്നത്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരമേഖലയിൽ പ്രത്യേക ജാഗ്രത നിർദേശം നൽകി. കടലിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയുമായതിനാൽ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു