ഈ മാസം 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനുള്ള തീരുമാനത്തില്‍ നിന്നും സ്വകാര്യ ബസ് ഉടമകള്‍ പിന്മാറി. ഗതാഗത മന്ത്രി ആന്റണി രാജുവുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. 149 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സര്‍വീസ് നടത്തിയിരുന്ന 149 ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി ആന്റണി രാജു ബസ് ഉടമകള്‍ക്ക് ഉറപ്പ് നല്‍കി. അതേസമയം സീറ്റ് ബെല്‍റ്റ്, കാമറ എന്നിവയില്‍ പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
നവംബര്‍ മുതല്‍ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്ന് മന്ത്രി അറിയിച്ചു. 140 കിലോമീറ്ററുകള്‍ വരെയുള്ള പെര്‍മിറ്റുകള്‍ നിലനിര്‍ത്തണമെന്ന ബസ് ഉടമകളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു