വിദ്വേഷം പ്രചരിപ്പിച്ച് കേരളത്തെ തകര്‍ക്കാന്‍ ശ്രമം: അഡ്വ: കെ സി ഷബീര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


വളപട്ടണം: വിദ്വേഷ പ്രചാരണങ്ങളിലൂടെ കേരളത്തെ എന്നെന്നേക്കുമായി തകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അംഗം അഡ്വ: കെ സി ഷബീര്‍ പറഞ്ഞു. നവംബര്‍ ഒന്ന് കേരള പിറവി ദിനത്തില്‍ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ സൗഹൃദ കേരളം എന്ന പ്രമേത്തില്‍ എസ് ഡി പി ഐ അഴീക്കോട് മണ്ഡലം കമ്മിറ്റി വളപട്ടണത്ത് നടത്തിയ സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. മകന്‍ മരിച്ചാലും പ്രശ്‌നമില്ല മരുമകള്‍ കരയണം എന്ന പഴഞ്ചൊല്ലിനെ സത്യമാക്കും വിധം ആണ് സംഘപരിവാരുകാര്‍ കേരളത്തില്‍ കാട്ടിക്കൂട്ടുന്നത്. വിദ്വേഷ പ്രചരണം നടത്തിയും നുണ പ്രചാരണം നടത്തിയും കേരളം തകര്‍ത്തിട്ടാണെങ്കിലും എന്തെങ്കിലും രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് സംഘപരിവാരുകാര്‍ ശ്രമിക്കുന്നത്. എല്ലാ വിദ്വേഷ പ്രചരണങ്ങളിലൂടെയും പിറകില്‍ സംഘപരിവാര്‍ മാത്രമാണ്. 1925 മുതല്‍ ഇത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത് ഗൗരവത്തില്‍ എടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല എന്നാണ് അടുത്ത കാലങ്ങളില്‍ നടന്ന പല സംഭവങ്ങളും തെളിയിക്കുന്നത്. ഇപ്പോള്‍ നടന്ന കളമശ്ശേരി ബോംബ് സ്‌ഫോടന സംഭവത്തില്‍ അടക്കം വലിയ വിദ്വേഷ പ്രചരണമാണ് നടന്നത്. എന്നാല്‍ പേരിന് ചില പൊടിക്കെകള്‍ ചെയ്തതൊഴിച്ച് കൃത്യമായി നടപടി എടുക്കാന്‍ സര്‍ക്കാരോ പോലീസോ തയ്യാറാകുന്നില്ല. ഇത് കേരളത്തെ ഒരു ഭ്രാന്താലയമാക്കി മാറ്റുമെന്നും ഇതിനെതിരെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും അഡ്വ. കെ സി ഷബീര്‍ പറഞ്ഞു. വളപട്ടണം ടാക്‌സി സ്റ്റാന്‍ഡില്‍ നടന്ന സംഗമത്തില്‍ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷുക്കൂര്‍ മാങ്കടവ്, അബ്ദുല്ല മന്ന, അഴീക്കോട് മണ്ഡലം സെക്രട്ടറി സുനീര്‍ പൊയ്ത്തുംകടവ്, വൈസ് പ്രസിഡണ്ട് റഹീം പൊയ്ത്തുംകടവ്, മണ്ഡലം കമ്മിറ്റിയംഗം സി ഷാഫി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് അഴീക്കോട് മണ്ഡലം പ്രസിഡന്റ് ഷഹര്‍ബാനു, വളപട്ടണം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha