കൊച്ചി: ഗതാഗത മന്ത്രി ആന്റണി രാജുവും സ്വകാര്യ ബസുടമ സംയുക്ത സമിതി സംഘടനാ ഭാരവാഹികളും തമ്മിൽ ചർച്ച. ചൊവ്വാഴ്ച രാവിലെ 11ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വച്ചാണ് ചർച്ച നടക്കുന്നത്.
കേരളത്തിലെ സ്വകാര്യ ബസ് ഉടമകൾ നേരിടുന്ന വിവിധ വിഷയങ്ങൾ യോഗത്തില്‍ ചർച്ച ചെയ്യും. വിദ്യാര്‍ഥി യാത്രനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തീരുമാനിച്ച സാഹചര്യത്തിൽ ചർച്ചക്ക് പ്രസക്തിയേറെയാണ്.
ബസുകളില്‍ നിരീക്ഷണ കാമറയും ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിൽ ഇളവും സാവകാശവും നൽകിയിട്ടുണ്ടെങ്കിലും ബസുടമകൾ അതൃപ്തിയിലാണ്. ഭാരിച്ച ദൈനംദിന ചെലവുകൾക്കു പുറമേ, അധിക ചെലവാണിതെന്നാണ് ബസുടമകൾ പറയുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു