പരിയാരം : നവംബർ 1 കേരളപ്പിറവി ദിനത്തിൽ പരിയാരം ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ പാച്ചേനി വയലിൽ രണ്ടാം വിള പത്ത് എക്കർ തരിശ് നെൽകൃഷി നടീൽ ഉൽഘാടനം പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ നിർവ്വഹിച്ചു. വാർഡ് മെമ്പർ എ.കെ സുജിന അദ്ധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ബാബുരാജൻ, കൃഷി ഓഫീസർ പി.വി ഷിൽന മുകുന്ദൻ, വാർഡ് മെമ്പർ എം.സുജീഷ , കൃഷി അസിസ്റ്റന്റ് കെ.പി സജീവൻ , വാർഡ് വികസന കൺവീനർ പി.രാജൻ , എന്നിവർ സംസാരിച്ചു. പാച്ചേനി ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകളായ കുട്ടികൾ,(എസ് പി സി, ) സി പി ഒ മുഹമ്മദ് റാഫി , എ സി പി ഒ പി.വി.സുമയ്യ , കർഷകർ , നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. പാട ശേഖര സമിതി സെക്രട്ടറി എൻ ശശിധരൻ സ്വാഗതവും ഐ.വി രാമചന്ദ്രൻ നന്ദിയും പറഞ്ഞു. പാച്ചേനി ഹൈസ്കൂളിലെ കുട്ടികൾക്ക് റാഫി മാഷ് കൃഷി അറിവ് പകർന്നു നൽകി നടിൽ ഉത്സവത്തിന്റെ ഭാഗമായി കുട്ടികൾ വയലിലേക്ക് ഇറങ്ങി ഞാറ് നട്ടു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു