കേരളപ്പിറവിയും സംസ്ഥാനത്തിന്റെ സമഗ്ര വികസനവും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മലയാളികൾക്ക് അഭിമാനിക്കാവുന്ന ദിവസമാണ് കേരളപ്പിറവി ദിനമായ
നവംബർ ഒന്ന്.നമ്മുടെ സംസ്ഥാനം രൂപീകരിച്ചതിന്റെ ഓർമ്മപുതുക്കുന്ന ദിനമാണിന്ന്.മാതൃഭാഷയായ മലയാളത്തെ മുൻനിർത്തി കേരളസംസ്ഥാനം രൂപീകൃതമായി.ധീരപോരാട്ടങ്ങളുടെ സ്മരണകൾ പൂക്കുന്നമലയാളനാട്,
വിപ്ലവപ്രസ്ഥാനങ്ങളുടെനാട്,
നിരവധിസാമൂഹിക പ്രക്ഷോപങ്ങൾ
കണ്ട നാട്,ആകേരളത്തെ
ഐക്യകേരളത്തെ
ആധുനികകേരളമാക്കിമാറ്റി നാം.
തെയ്യവും തിറയും
മാർഗ്ഗംകളിയും ഒപ്പനയും
മോഹിനിയാട്ടവും അടങ്ങിയ നാടോടി സംസ്കാരങ്ങളുടെ നാടാണ് കേരളം.
എഴുത്തുകാരുടെയും കായികതാരങ്ങളുടെയും നാടായകേരളം ഭരണതലത്തിലും വിദ്യാഭ്യാസത്തിലുമെല്ലാം മാതൃഭാഷയായ മലയാളത്തെ ചേർത്തു പിടിക്കുന്നു.

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി കിടന്ന പ്രദേശങ്ങൾ ഒരേ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്ന നിലയില്‍ ഔപചാരികമായി ഒരുമിച്ചതും ഐക്യകേരളമായി രൂപപ്പെട്ടതും
1956 നവംബര്‍ ഒന്നിനായിരുന്നു.
1940തുകളിലാണ് ഐക്യകേരളം എന്ന ആവശ്യത്തിന് കൂടുതൽ കരുത്ത് പകരുന്ന മുന്നേറ്റങ്ങളുണ്ടായത്.
1945ൽ കെപിസിസിയുടെയും കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെയും തിരുവതാംകൂർ
 സ്റ്റേറ്റ് കോൺഗ്രസിന്റെയും സംയുക്ത
യോഗം ഐക്യകേരളം രൂപീകരണത്തിനായുള്ള കമ്മിറ്റി
രൂപീകരിച്ചു.ഇതിന്റെ ഭാഗമായി 1947ൽ തൃശൂരിൽ ഐക്യകേരള കൺവെൻഷൻ നടത്തുകയും ചെയ്തു.
രാജ്യം സ്വാതന്ത്ര്യം നേടിയതോടെ കേളപ്പജിയുടെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി നെഹ്രുവിനെ കണ്ടു.
കേരള സംസ്ഥാനം ഉടൻ നിലവിൽ വരണമെന്നായിരുന്നു ആവശ്യം.
പരാതിയും ആവശ്യവും നെഹ്രു കേൾക്കുകയും ചെയ്തു.
പിന്നാലെ ഭരണഘടന നിർമാണസഭ
നിയമിച്ച ജസ്റ്റിസ് എസ് കെ ദാർ കമ്മീഷൻ ഭാഷാസംസ്ഥാന രൂപികരിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പഠിക്കാൻ 1948ൽ കേരളത്തിലെത്തി.
ദാർ കമ്മീഷന്റെ പഠന റിപ്പോർട്ട് ഐക്യകേരളം സമിതിക്ക് അനുകൂലമായിരുന്നു.
ദാർ കമ്മീഷൻ ശുപാർശപ്രകാരം നാട്ടുരാജ്യങ്ങളയാ കൊച്ചിയും തിരുവതാംകൂറും സംയോജിക്കപ്പെടുകയും 1949 ജൂലൈയിൽ തിരു - കൊച്ചി
സംസ്ഥാനം നിലവിൽ വന്നു.
ഇതായിരുന്നു ഐക്യകേരളമെന്ന സ്വപ്നത്തിന്റെ ആദ്യ വിജയം.
വർഷങ്ങൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ
1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപവത്കരിച്ചു.
കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ
14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം.
രൂപീകരണ സമയത്ത് കേരളത്തിൽ 
വെറും അഞ്ച് ജില്ലകൾ മാത്രമേ ഉണ്ടായിരുന്നൊള്ളു.
കേരള സംസ്ഥാനത്തിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28നാണ് നടന്നത്.തെരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയായുള്ള സർക്കാർ അധികാരത്തിൽ വന്നു.
ഐക്യകേരളപ്പിറവിയിലേക്കു നയിച്ച
പ്രമുഖ സാമൂഹിക കാഴ്ചപാട് എന്നു പറഞ്ഞാൽ നവോത്ഥാനം തന്നെയായിരുന്നു.
കേരളീയ സാമൂഹിക മണ്ഡലത്തിലെ അനാചാരങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തി ആ നവോത്ഥാന ധാരയെ നമുക്കു മുമ്പോട്ടു കൊണ്ടുപോകേണ്ടത് കാലികമായ ഒരാവശ്യമാണ്.
എല്ലാവിധ വേര്‍തിരിവുകള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും അതീതമായ
ഒരുമയാണ് നമുക്കിന്നാവശ്യം.  
കാര്‍ഷിക നിയമങ്ങൾ,ഭൂപരിഷ്കരണം, വിദ്യാഭ്യാസ നിയമം എന്നിവയിലൂടെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറിക്കഴിഞ്ഞു.
പച്ചക്കറികൃഷിക്കും ശുചിത്വത്തിനും
സമ്പൂര്‍ണ ഭവനനിര്‍മാണത്തിനും ആരോഗ്യപരിപാലനത്തിനും
വിദ്യാഭ്യാസ നവീകരണത്തിനുമൊക്കെ പ്രത്യേക പരിഗണന നൽകി കേരള സര്‍ക്കാര്‍ മുമ്പോട്ടു തന്നെയാണ്. അഞ്ചുലക്ഷത്തിലധികം വിദ്യാർത്ഥികൾ പൊതു വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടതും, നാല്‍പത്തിയ്യായിരത്തിലധികം 
ക്ലാസ് മുറികള്‍ ഹൈടെക്ക് ഡിജിറ്റൽ ആയതുമൊക്കെ നമ്മുടെ അഭിമാനം തന്നെയാണ്.
സമഗ്രമായ വികസനമാണ്
നമുക്കിന്നാവശ്യം.
പ്രളയത്തിന്റെയും, മഹാമാരിയുടെയും പ്രതികൂല സാഹചര്യങ്ങളെ നാമിന്ന് അതിജീവിച്ചു കൊണ്ടിരിക്കയാണ്.
കേരളത്തിലെ ഏതാണ്ട് തൊണ്ണുറ്റി
ഒമ്പത് ശതമാനം പേരുടെയും
മാതൃഭാഷ മലയാളമാണ്.
ഭരണഭാഷയും അതുതന്നെയാവണം
എന്ന കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേക നിര്‍ബന്ധമുണ്ട്.
മാതൃഭാഷയെ എല്ലാ അര്‍ത്ഥത്തിലും
എല്ലാ തലങ്ങളിലും പൂര്‍ണമായി അദ്ധ്യയനഭാഷയാക്കാന്‍ കഴിയണം.
ഭരണഭാഷയാക്കാന്‍ കഴിയണം.
അതിനായി ഒരുമിക്കണം.
കേരള പിറവി ഒരു ഓര്‍മപ്പെടുത്തൽ കൂടിയാവുന്നു..! 
നാം കേരളത്തെ മറന്ന് പോയോ
എന്നൊരു വലിയ യാഥാർത്ഥ്യം നമ്മെ നോക്കി ചിരിക്കുന്നുണ്ടെന്ന വലിയ ഓര്‍മപ്പെടുത്തല്‍..! 
കണ്ടൽകാടുകളും, അരുവികളും, പുഴകളും, കൊച്ചുവള്ളങ്ങളും കേരനിരകളും,നിളയും, കഥകളിയും,ഒപ്പനപ്പാട്ടും ഓശാന പെരുന്നാളും..!
കേരളം എത്ര സുന്ദരമാണ്...!
എങ്കിലും ഈ ദിനത്തില്‍ ചിലതെങ്കിലും
നാം ഓര്‍ക്കണം.
കേരളം മരിക്കുന്നു എന്ന് വെറുതെ പറയുകയല്ല വേണ്ടത്.
സ്നേഹബന്ധങ്ങള്‍,കേരളപ്രകൃതി, പുഴകൾ,നദികൾ..
നഷ്ടങ്ങളുടെ എണ്ണം അങ്ങനെ നീളുകയാണ്..!
നഷ്ടപ്പെട്ടു പോയ നന്മകളെ തിരിച്ചുപിടിക്കണം.
പുഴകള്‍ നശിച്ചതോടെ സംസ്‌കാരത്തിന്റെയും നാശം തുടങ്ങി.
കർക്കിടകമായാൽ കലിതുള്ളി വരുന്ന
എന്റെ അയൽപക്കത്തെ രാമൻ പുഴ..!
മരിക്കുന്ന കേരളം എന്ന ആവര്‍ത്തനങ്ങളില്‍ കാര്യമില്ല.
നാട്ടിന്‍പുറങ്ങളിലെ തുടിപ്പുകള്‍ കാണുമ്പോള്‍ മലയാളമണ്ണ് മരിച്ചെന്നും പറയാനാവുന്നില്ല.
നിലാവു പെയ്യുന്ന നാട്ടുവഴികളും,മുത്തശ്ശികഥ പറയുന്ന മുറ്റവും കിനാവുകള്‍ കൂട്ടിരിക്കുന്ന സന്ധ്യയും മാമ്പഴക്കാലവും,ഉത്സവച്ചേലും പഴങ്കഞ്ഞിയും പാടത്തെച്ചേറും
ഓർമ്മയിലെ സന്തോഷങ്ങളാണ്.
അതുപോലെ മൂല്യബോധങ്ങള്‍
സംരക്ഷിക്കാന്‍ നമുക്ക് കഴിയണം.
നന്മയെന്തെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ വൃദ്ധസദനങ്ങള്‍ ഉണ്ടാവില്ല.
ജന്മം നല്‍കിയ മാതാപിതാക്കളെ അനാഥത്വത്തിന്റെ ചവറ്റുകൊട്ടയില്‍ തനിച്ചാക്കുന്ന കേരളമുണ്ടായത് മനസാക്ഷി മരിച്ച ചിന്തകളില്‍ നിന്നാണ്.
എല്ലാറ്റിനും ഒരറുതിവേണം.
മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്‍റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിച്ചുകൊണ്ട് നമുക്ക് മുമ്പോട്ടുപോകാം.
കേരളം ഭ്രാന്താലയമല്ല..!
ദൈവത്തിന്റെ സ്വന്തം നാട്
തന്നെയാണെന്ന്
തിരുത്തിയെഴുതണം.

പ്രിയപ്പെട്ടവർക്കെല്ലാം 
ഹൃദയത്തോട് ചേർത്ത് 
കേരള പിറവി ആശംസകൾ

അഷ്റഫ് എ.എൻകെ.(മലയാളവിഭാഗം)
പിടിഎംവൈഎച്ച്എസ്എസ്.എടപ്പലം
1/11/2023



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha