എല്‍ ഡി ക്ലര്‍ക്ക് വിജ്ഞാപനം ഈമാസം 30ന്. ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് വിജ്ഞാപനം ഡിസംബറിൽ ഉണ്ടാകും. രണ്ട് തസ്തികയ്ക്കും പ്രാഥമിക പരീക്ഷ ഉണ്ടാകില്ല. വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടത്താന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ഈ വര്‍ഷം ഡിസംബര്‍ 31 വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളുടെ പരീക്ഷ 2024ല്‍ പൂര്‍ത്തിയാക്കും. ഇവ ഉള്‍പ്പെടുത്തി 2024ലെ വാര്‍ഷിക കലണ്ടര്‍ പ്രസിദ്ധീകരിക്കും.
2024ല്‍ വിജ്ഞാപനം ചെയ്യുന്ന തസ്തികകളുടെ പരീക്ഷകളും കലണ്ടറില്‍ ഉള്‍പ്പെടുത്തും. വിജ്ഞാപനം ചെയ്ത മുഴുവന്‍ തസ്തികകളുടെയും പരീക്ഷ മുന്‍കൂട്ടി നിശ്ചയിക്കുന്നതിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് നേരത്തെ സജ്ജരാകാന്‍ സാധിക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു