ഇന്ത്യൻ ഓയിലിൽ 1720 അപ്രന്റിസ്; ഐ.ടി.ഐ, ഡിപ്ലോമ, ബിരുദധാരികള്‍ക്ക് അവസരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ റിഫൈനറീസ് ഡിവിഷനിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 1720 ഒഴിവുണ്ട്. ഗുവാഹാട്ടി, ബറൗണി, ഗുജറാത്ത്, ഹാൽദിയ, മഥുര, പാനിപ്പത്ത്, ദിഗ്‌ബോയ്, ബംഗായ്ഗാവ്, പാരദീപ് സ്ഥലങ്ങളിലെ റിഫൈനറികളിൽ ആണ് അവസരം. ഐടിഐക്കാർക്കും ഡിപ്ലോമക്കാർക്കും ബിരുദധാരികൾക്കും അപേക്ഷിക്കാം.

▫️ട്രേഡ് അപ്രന്റിസ് (കെമിക്കൽ) ഒഴിവ് - 421. യോഗ്യത - മാത്‌സ്‌, ഫിസിക്സ്, കെമിസ്ട്രി / ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ത്രിവത്സര ബിഎസ്‌സി പരിശീലന കാലാവധി - 1 വർഷം.

▫️ട്രേഡ് അപ്രന്റിസ് - മെക്കാനിക്കൽ (ഫിറ്റർ): ഒഴിവ് - 189. യോഗ്യത - പത്താം ക്ലാസ് വിജയവും ഫിറ്റർ ട്രേഡിൽ ദ്വിവത്സര ഐടിഐയും. പരിശീലന കാലാവധി - 1 വർഷം.

▫️ട്രേഡ് അപ്രന്റിസ് - മെക്കാനിക്കൽ (ബോയ്‌ലർ) ഒഴിവ് - 59. യോഗ്യത - മാത്‌സ്‌, ഫിസിക്സ്, കെമിസ്ട്രി / ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ത്രിവത്സര ബിഎസ്‌സി പരിശീലന കാലാവധി - 2 വർഷം.

▫️ടെക്‌നീഷ്യൻ അപ്രന്റിസ് - കെമിക്കൽ - 345, മെക്കാനിക്കൽ - 169, ഇലക്‌ട്രിക്കൽ - 244, ഇൻസ്ട്രുമെന്റേഷൻ - 93 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത - ത്രിവത്സര കെമിക്കൽ / പെട്രോകെമിക്കൽ / കെമിക്കൽ ടെക്‌നോളജി / റിഫൈനറി ആൻഡ് പെട്രോകെമിക്കൽ എൻജിനിയറിങ് / മെക്കാനിക്കൽ / ഇലക്‌ട്രിക്കൽ / ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് /ഇൻസ്ട്രുമെന്റേഷൻ / ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്‌ട്രോണിക്സ് / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ / അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്. പരിശീലനകാലാവധി - 1 വർഷം.

▫️ട്രേഡ് അപ്രന്റിസ് (സെക്രട്ടേറിയൽ അസിസ്റ്റന്റ്) ഒഴിവ് - 79. യോഗ്യത - ത്രിവത്സര ബിഎ / ബിഎസ്‌സി / ബികോം. പരിശീലന കാലാവധി - 15 മാസം.

▫️ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്) - ഒഴിവ് - 39. യോഗ്യത - ത്രിവത്സര ബി.കോം. പരിശീലന കാലാവധി -1 വർഷം.

▫️ട്രേഡ് അപ്രന്റിസ് - ഡേറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷേഴ്‌സ്) ഒഴിവ് - 49. യോഗ്യത - പന്ത്രണ്ടാം ക്ലാസ് വിജയം. പരിശീലന കാലാവധി - 1 വർഷം.

▫️ട്രേഡ് അപ്രന്റിസ് - ഡേറ്റാ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡേഴ്‌സ്) - ഒഴിവ് - 33. യോഗ്യത - പന്ത്രണ്ടാം ക്ലാസ് വിജയവും ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റും. പരിശീലന കാലാവധി - 1 വർഷം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചട്ടങ്ങൾ അനുസരിച്ചുള്ള സ്റ്റൈപ്പെൻഡ് അനുവദിക്കും. പന്ത്രണ്ടാം ക്ലാസ്, ബിരുദം, ഡിപ്ലോമ യോഗ്യതകൾ ഫുൾടൈം കോഴ്‌സിലൂടെ നേടിയതും വിജയം കുറഞ്ഞത് 50 ശതമാനം മാർക്കോടെ (എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം) വിജയിച്ചതും ആയിരിക്കണം.

പ്രായം: 31.10.2023-ന് 18-24 വയസ്. ഉയർന്ന പ്രായ പരിധിയിൽ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്ത് പരീക്ഷ ഉണ്ടാകും. വിശദ വിവരങ്ങൾ iocl.com, ioclrecruit.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി നവംബർ 20.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha