ഗാസയിൽ അൽ ശിഫ ആശുപത്രയുടെ പ്രവർത്തനം പൂർണമായും നിലച്ചു. ഇൻക്യൂബേറ്ററിൽ കിടന്ന ഒരു നവജാതശിശു കൂടെ മരിച്ചു. ഇസ്രയേലിന്റെ തുടർച്ചയായ ആക്രമങ്ങളുടെ ഫലമായി കഴിഞ്ഞ ദിവസം വൈദ്യുതിവിതരണവും ഇന്ധനവും നിലച്ച അവസ്ഥയിലായിരുന്നു അൽ ശിഫ ആശുപത്രി. 2300 ഓളം ആളുകൾ ആശുപത്രിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ആശുപത്രിയുടെ പരിസരത്തുള്ള ആളുകളെയൊക്കെ ഇസ്രായേൽ വെടിവയ്ക്കുന്ന സാഹചര്യമായതിനാൽ പുറത്തിറങ്ങാൻ കഴിയാതിരിക്കുകയാണ് ഭൂരിഭാഗം ആളുകളും.
വൈദ്യുതി നിലച്ചതിനെ തുടർന്ന് ഇൻ ക്യൂബേറ്ററിൽ തുടരുന്ന കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ അധികൃതർ നടത്തിവരികയായിരുന്നു. പ്രവർത്തനം നിലച്ച സാഹചര്യത്തിൽ ഇനിയും ആയിരങ്ങളുടെ മരണത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം. വൈദ്യുതി നിലച്ചതിന് പിന്നാലെ അൽ ശിഫയിൽ മൂന്ന് നഴ്സുമാരും രണ്ടു നവജാതശിശുക്കളടക്കം 12 രോഗികളുമാണ് കൊല്ലപ്പെട്ടത്. അത്യാഹിതനിലയിൽ തുടരുന്നത് ആയിരങ്ങളാണ്. ഇവരുടെ പ്രാഥമിക ശുശ്രൂഷയ്ക്കുള്ള പ്രവർത്തനം പോലും നല്കാൻ കഴിയാത്ത നിലയിലാണ് ആശുപത്രി അധികൃതർ.
പിടിച്ചെടുത്ത പലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേലികളെ കുടിയിരുത്തുന്ന നടപടിയെ യു എൻ അപലപിച്ചു. ഇതിനെ മുൻനിർത്തിയുള്ള യു എൻ പ്രമേയത്തിൽ 145 ലോകരാജ്യങ്ങൾ ഒപ്പുവച്ചു. എന്നാൽ വെടിനിർത്തൽ പ്രഖ്യാപിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബെഞ്ചമിൻ നെതന്യാഹു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു