കോഴിക്കോട് : നിപാ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് മരുതോങ്കരയിൽനിന്ന് ശേഖരിച്ച വവ്വാലുകളുടെ 12 സാമ്പിളുകളിൽ ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിച്ചു. വവ്വാലുകളിലെ നിപാ വൈറസ് സാന്നിധ്യത്തിനുള്ള പ്രകടമായ തെളിവായാണ് രോഗത്തെ പ്രതിരോധിക്കുന്ന ആന്റിബോഡിയെ കണക്കാക്കുന്നത്. വൈറസുകളോട് പോരാടുന്നതിന് ശരീരം ഉൽപ്പാദിപ്പിക്കുന്ന രോഗപ്രതിരോധശേഷിയുള്ള പ്രോട്ടീനുകളാണ് ആന്റിബോഡി. ഇതോടെ വവ്വാലുകളിൽനിന്നാണ് നിപാബാധ ആവർത്തിച്ചത് എന്നത് സംശയാതീതമായി തെളിയുകയാണ്. 12 സാമ്പിളിൽ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഇ-മെയിൽ ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മരുതോങ്കരയിൽനിന്ന് സെപ്‌തംബറിൽ 57 സാമ്പിളാണ് ശേഖരിച്ചത്. ഇതിൽനിന്നാണ് 12ൽ ആന്റിബോഡി കണ്ടെത്തിയത്. ആന്റിബോഡി സ്ഥിരീകരിക്കാനായത് നിപാ ആവർത്തിക്കുന്നതിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിൽ നിർണായകമാവും. നാലുവട്ടമാണ് സംസ്ഥാനത്ത് നിപാ രോഗബാധയുണ്ടായത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു