കണ്ണൂർ : ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ "ഗാന്ധിയെ സ്മരിക്കുക ഇന്ത്യയെ വീണ്ടെടുക്കുക" എന്ന പ്രമേയത്തിൽ എസ് ഡി പി ഐ കണ്ണൂർ ജില്ലാ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി ഓഫീസ് ഹാളിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി കെ. കെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു.
തന്റെ ജീവിതം ആണ് എന്റെ സന്ദേശം എന്ന് പറയുകയും അത്ര മേൽ ഭംഗിയോടെ ജീവിക്കുകയും ചെയ്ത മഹാത്മാവ് ആണ് ഗാന്ധിജി. ചിതറി കിടന്നിരുന്ന വിവിധ സ്വാതന്ത്ര സമര സേനാനികളെ ഒരുമിപ്പിച്ച് ഒരു ദേശീയ മുന്നേറ്റം സാധ്യമാക്കിയത് ഗാന്ധിജി ആയിരുന്നു. രാജ്യത്ത് മതേതരത്വ ചിന്ത ഇത്ര ശക്തമായി വേരോടിയതിന് ഗാന്ധിജി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. അതിന് അദ്ദേഹത്തിന്റെ ജീവൻ തന്നെ ബലിയർപ്പിക്കേണ്ടിവന്നു. ഗാന്ധിജിയുടെ ദേഹത്ത് നിന്ന് ഒഴുകിയ രക്തമാണ് അര നൂറ്റാണ്ടിന് മുകളിൽ ഫാഷിസത്തേ ഇന്ത്യയിൽ തീണ്ടാപ്പാടകലെ മാറ്റി നിർത്താൻ കാരണമായതെന്നും
ഉദ്ഘാടന പ്രസംഗത്തിൽ കെ കെ അബ്ദുൽ ജബ്ബാർ പറഞ്ഞു.
വർത്തമാന കാലത്ത് ബോധപൂർവം ഗാന്ധി ചിന്തകളെ ഭരണകൂടം മറച്ചു പിടിക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെ മറികടക്കാൻ ഗാന്ധി ചിന്തകളെയും ആശയങ്ങളെയും മുഴുവൻ ജനങ്ങളും പ്രചരിപ്പിക്കണമെന്നും
പഴയ പാർലമന്റ് മന്ദിരത്തിൽ ഗാന്ധി ചിത്രത്തിന് നേരെ എതിർഭാഗത്ത് സവർക്കർ ചിത്രം വന്നത് ബോധപൂർവ്വം ആയിരിക്കാമെന്നും മക്തബ് പത്രാധിപർ പി സുനിൽ പറഞ്ഞു.
സെമിനാറിൽ എസ് ഡി പി ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീൻ ആദ്യക്ഷത വഹിച്ചു. ജമാൽ സിറ്റി, ബഷീർ കണ്ണാടിപ്പറമ്പ്, എ ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു