ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ആദ്യപകുതി അതിഗംഭീരമെന്ന് പ്രേക്ഷകരുടെ പ്രതികരണം. നാല് മണിക്ക് ആരംഭിച്ച ചിത്രത്തിന്റെ ആദ്യ എഫ് ഡി എഫ് എസ് ഷോ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രമാണ് ലിയോ. ഇന്റർവെൽ പഞ്ച് വേറെ ലെവലാണെന്നും, ഏറ്റവും മികച്ച ഒരു വിജയ് ചിത്രം തന്നെയാണ് ലിയോ എന്നുമാണ് പ്രതികരണങ്ങൾ പുറത്തു വരുന്നത്. അതേസമയം ഇത് എൽ സി യു തന്നെയാണ് എന്നാണ് ചില പ്രേക്ഷകർ വെളിപ്പെടുത്തിയിരിക്കുന്നത്.
ലിയോ കേരളത്തിലെ 655 സ്‌ക്രീനുകളിലാണ് ഇന്ന് മുതൽ പ്രദർശനം ആരംഭിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ സിനിമാ റിലീസാണ് ഇതെന്നാണ് റിപ്പോർട്ട്. അതേസമയം ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തനിക്കൊപ്പം നിന്ന എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ട് ലോകേഷ് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ദളപതി വിജയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി എ
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു