പരിയാരം :പരിയാരം വില്ലേജിൽ ലക്ഷങ്ങളുടെ നിരവധി മോഷണക്കേസുകൾ നടന്നിട്ടും മോഷ്ടാക്കളെ കണ്ടെത്തുന്നതിന് പോലീസ് കാണിക്കുന്ന അലംഭാവത്തിനെതിരെ പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ശനിയാഴ്ച പരിയാരം പോലീസ് സ്റ്റേഷനിലേക്ക് ജനകീയ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. യോഗത്തിൽ പി വി അബ്ദുൽ ഷൂക്കൂർ അധ്യക്ഷത വഹിച്ചു.
ഐ വി.കുഞ്ഞിരാമൻ, പി വി രാമചന്ദ്രൻ , പയരട്ട നാരായണൻ , പി സാജിത, അഷറഫ് കൊട്ടോല,പി വി സജീവൻ ,എം എ ഇബ്രാഹിം ,പി എം അൽ അമീൻ ,കെ രാജൻ എന്നിവർ പ്രസംഗിച്ചു .
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു