ഇരിട്ടി: ആറളം, കൊട്ടിയൂര്‍ വനമേഖലയിലെ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള പ്രദേശങ്ങളിലും വയനാട് മേഖലയിലെ കമ്ബമല, മക്കിമല തുടങ്ങിയ പ്രദേശങ്ങളിലും പൊലീസ് ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തി.
അയ്യൻകുന്ന്, ആറളം മേഖലയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടായിരുന്ന സ്ഥലങ്ങളും വനങ്ങളിലും ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തി.
വയനാട് തലപ്പുഴ കമ്ബമലയില്‍ വനം വികസന കോര്‍പ്പറേഷന്റെ ഡിവിഷൻ ഓഫീസ് മാവോയിസ്റ്റുകള്‍ അടിച്ചു തകര്‍ത്തതോടെയാണ് മാവോയിസ്റ്റുകളെ പിടികൂടുവാനുള്ള നടപടി ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി ഡ്രോണ്‍ പരിശോധനയും വാഹന പരിശോധനയും നടത്തിയതിന് പിന്നാലെയാണ് ഹെലികോപ്റ്ററില്‍ വനമേഖലയില്‍ പരിശോധന നടത്തിയത്.
ഇരിട്ടി എ.എസ്.പി തപോഷ് ബസുമതാരി, പേരാവൂര്‍ ഡിവൈ.എസ്.പി എ.വി ജോണ്‍, ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും മാവോയിസ്റ്റ് വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളുമാണ് മേഖലയില്‍ പരിശോധന നടത്തിയത്. അരീക്കോട് നിന്നും പുറപ്പെട്ട ഹെലികോപ്റ്റര്‍ പരിശോധനയ്ക്കുശേഷം ഇരിട്ടി വള്ളിയാട് വയലില്‍ ഇറങ്ങി. തുടര്‍ന്ന് ഇന്ധനം നിറച്ച ശേഷം വീണ്ടും അരീക്കോടിലേക്ക് തന്നെ തിരിച്ചുപോയി. വരുംദിവസങ്ങളിലും ഈ മേഖലയില്‍ ഹെലികോപ്റ്ററില്‍ നിരീക്ഷണം ഉണ്ടാകും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു