ഖത്തറിലെ മുതിർന്ന പ്രവാസി മാധ്യമ പ്രവർത്തകൻ ഐ.എം.എ റഫീഖ്​ അന്തരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഖത്തറിലെ മുതിർന്ന മധ്യമ പ്രവർത്തകനും കേരള ശബ്ദം, വീക്ഷണം എന്നിവയുടെ ദോഹ റിപോർട്ടറുമായ തൃശുർ വടക്കേകാട്​ സ്വദേശി ഐ. എം. എ റഫീഖ് (63) നാട്ടിൽ അന്തരിച്ചു. ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ആയ ഇന്ത്യൻ മീഡിയ ഫോറം സ്ഥാപക ഭാരവാഹിയും, ദീർഘകാലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികൾ വഹിക്കുകയും ചെയ്​തിരുന്നു.
അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം, ഒന്നര മാസം മുമ്പാണ്​ നാട്ടിലേക്ക്​ മടങ്ങിയത്​. ഏതാനും ദിവസങ്ങളിലായി ഗുരുതരാവസ്​ഥയിലായിരുന്നു. ​ബുധനാഴ്ച വൈകുന്നേരം വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

വട​ക്കേകാട്​ മണികണ്​ഠേശ്വരം വീട്ടിലയിൽ പരേതരായ കുഞ്ഞിബാവ, ഖദീജ ദമ്പതികളുടെ മകനാണ്​. രഹനയാണ്​ ഭാര്യ. മക്കൾ: റിയ, റഈസ്​, ഫൈസൽ. മരുമക്കൾ: ദാർവിഷ്​ , സഫ്​ന (പൊന്നാനി). സഹോദരങ്ങൾ: ഐ.എം.എ ജലീൽ, ഐ.എം.എ അബ്​ദുല്ല (ഖത്തർ), ഐ.എം.എ ബഷീർ. 

ഖബറടക്കം ​വ്യാഴാഴ്​ച നടക്കും. നേരത്തെ കുവൈത്തിൽ പ്രവാസിയായിരുന്ന ഐ.എം.എ റഫീഖ്​ 2006ലാണ്​ ഖത്തറിലെത്തുന്നത്​. സ്വകാര്യ സ്​ഥാപനത്തിലെ തൊഴിലിനൊപ്പം മാധ്യമ പ്രവർത്തന മേഖലയിലും സജീവമായിരുന്നു. നാട്ടിൽ കോൺഗ്രസിൻെറ സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം, മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധം നിലനിർത്തിയിരുന്നു.

ഖത്തറിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറത്തിന്റെ സ്ഥാപക നേതാവും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ഐ എം എ റഫീക്കിന്റെ നിര്യാണത്തിൽ ഇന്ത്യൻ മീഡിയ ഫോറം ഖത്തർ അനുശോചനം രേഖപ്പെടുത്തി . ഖത്തറിലെ ആദ്യകാല മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്ന ഐ എം എ റഫീഖ് പ്രവാസി പ്രശ്നങ്ങൾ ഇന്ത്യയിലെ ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച മാധ്യമപ്രവർത്തകനായിരുന്നു. മാധ്യമപ്രവർത്തനത്തോട് എന്നും സത്യസന്ധത പുലർത്തിയിരുന്നു വ്യക്തിത്വമായിരുന്നു ഐ എം എ റഫീക്ക് എന്നും ഐഎംഎഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha