പരിയാരം :പരിയാരം പോലീസ് സ്റ്റേഷൻ പരിധി മോഷ്ടാക്കളുടെ വിഹാര കേന്ദ്രമായി മാറി എന്ന് കെ പി സി സി മെമ്പർ അഡ്വ വി പി അബ്ദുൽ റഷീദ് പറഞ്ഞു..ഒരു വർഷത്തോളമായി സർക്കിൾ ഇൻസ്പെക്ടർ തസ്തിക ഒഴിഞ്ഞു കിടക്കുന്ന പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഇല്ലാതെ നോക്കുത്തിയായി മാറി., നിരവധി മോഷണ കേസുകൾ പെരുകിയിട്ടും ഒരു കേസിൽ പോലും പ്രതികളെ പിടികൂടിയിട്ടില്ല .നിരവധി മോഷണ കേസുകളിൽ അന്വേഷണം പോലും നടത്താതെ എഴുതിത്തള്ളുകയാണ്. രാത്രി കാലങ്ങളിൽ പുറത്തിറങ്ങി നടക്കുവാൻ പോലും സാധിക്കാതെ ജനങ്ങൾ പരിഭ്രാന്തിയിലാണ്.ഈ രീതിയിൽ മുന്നോട്ട് പോയാൽ സമീപ ഭാവിയിൽ മോഷ്ടാക്കളുടെ തിരുട്ട് ഗ്രാമമായി സ്റ്റേഷൻ പരിധിമാറുമെന്നും അദ്ദേഹം പറഞ്ഞു. മോഷണം തടയുവാനും, മോഷണക്കേസുകളിൽ പ്രതികളെ പിടികൂടുവാനും പോലീസ് തയ്യാറാകുന്നില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ജനകീയ ജാഗ്രതാ സമിതി രൂപീകരിക്കുമെന്നും അഡ്വ: വി. പി അബ്ദുൽ റഷീദ് പറഞ്ഞു .പരിയാരം ഗ്രാമപഞ്ചായത്തിലും സമീപപ്രദേശങ്ങളിലും നടന്ന ലക്ഷങ്ങളുടെ മോഷണ കേസുകളിൽ മോഷ്ടാക്കളെ കണ്ടെത്തുന്നതിലും മോഷണം തടയുന്നതിലും പരിയാരം പോലീസ് കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം പോലീസ് സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എമ്പേറ്റിൽ നിന്നും ആരംഭിച്ച മാർച്ച് പരിയാരം പോലീസ് സ്റ്റേഷനിൽ മുന്നിൽ പ്രതിഷേധ മാർച്ച് പോലിസ് തടഞ്ഞു.
യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ പി.വി അബ്ദുൾ ഷുക്കൂർ അധ്യക്ഷത വഹിച്ചു പി. സാജിത,പി വി സജീവൻ , എം എ ഇബ്രാഹിം,,ഐ വി കുഞ്ഞിരാമൻ പി.നാരായണൻ , വി.വി.രാജൻ, അഷറഫ് പുളുക്കൂൽ , ഇ വിജയൻ , അഷറഫ് കൊട്ടോല,വി വി സി ബാലൻ എന്നിവർ പ്രസംഗിച്ചു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു