ഇരിട്ടി :ഉളിക്കലിലിറങ്ങിയ കാട്ടാന ഒടുവില്‍ കാട്ടിലേക്ക് മടക്കി. കര്‍ണാടക വനമേഖലയിലേക്കാണ് വനം വകുപ്പ് അറിയിച്ചു.
ആന ഉള്‍വനത്തിലെത്തും വരെ നിരീക്ഷണമുണ്ടാകുമെന്ന് കണ്ണൂര്‍ ഡി എഫ് ഒ അജിത് കെ രാമൻ പറഞ്ഞു.
കാടിറങ്ങിയ കാട്ടാന മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി പരത്തിയിരുന്നു. ആനയിറങ്ങിയതിനാല്‍ പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കുകയും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ആനയെ കണ്ട് പേടിച്ചോടിയ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. വിരണ്ടോടുമോ എന്ന ആശങ്കയില്‍ ആനയെ കശുമാവിൻ തോട്ടത്തിലേക്ക് മാറ്റാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചിരുന്നു.
ആനയെ ഓടിക്കാൻ മൂന്ന് റൗണ്ട് പടക്കം പൊട്ടിക്കുകയും ചെയ്തു. കാട്ടാന ഇറങ്ങി എന്തെങ്കിലും നശിപ്പിക്കുകയോ ആരെയും ആക്രമിക്കുകയോ ചെയ്തിട്ടില്ല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു