കണ്ണൂർ: എപിജെ അബ്ദുൾ കലാം ലൈബ്രറി നേതൃത്വത്തിൽ എപിജെ അബ്ദുൾ കലാമിന്റെ ജൻമദിനാഘോഷ പരിപാടിക്ക് തുടക്കമായി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ നിസാർ വായിപറമ്പ് ഉദ്ഘാടനം ചെയ്തു. എൻജിഒ കോൺഫെഡറേഷന്റെ സഹകരണത്തോടെ തയ്യൽ മെഷീനും കോഴിക്കൂടും ചടങ്ങിൽ വിതരണം ചെയ്തു. പി വി ദാസൻ അധ്യക്ഷനായി. കെ കെ ഗംഗാധരൻ, പി കെ ലതീഷ്‌കുമാർ, ഗംഗാധരൻ എടചൊവ്വ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി കെ ബൈജു സ്വാഗതവും വികെ അഷിയാന അഷ്‌റഫ് നന്ദിയും പറഞ്ഞു.
യൂത്ത് ഫോറത്തിന്റെയും ബാലവേദിയുടെയും നേതൃത്വത്തിലുള്ള ഫുട്‌ബോൾമേള 18ന് വൈകീട്ട് അഞ്ചിന് കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കും. സ്‌പോർട്‌സ് കൗൺസിൽ മുൻ വൈസ് പ്രസിഡന്റ് ഒ കെ വിനീഷ് ഉദ്ഘാടനം ചെയ്യും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു