ഫലസ്തീനിൽ
ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ
വിമൻ ഇന്ത്യ മൂവ്മെന്റ് (WIM) അഴീക്കോട് മണ്ഡലം കമ്മിറ്റി പുതിയതെരുവിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി. യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും
ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ട് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്ത ( WIM)മണ്ഡലം പ്രസിഡണ്ട്. ഷഹർബാനു സുനീർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ഫാത്തിമ സുഹറ, മണ്ഡലം സെക്രട്ടറി സുജിദത്ത് റഹീം, വൈസ് പ്രസിഡണ്ട് ജാസ്മിൻ അബ്ദുല്ല ,ജസീറ, മുബ്സീന എന്നിവർ സംഗമം നിയന്ത്രിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു