ഉളിയിൽ : അന്തരിച്ച മുൻ പ്രിൻസിപ്പൽ ഡോ. മിസ്അബ് ഇരിക്കൂറിനെ ഐഡിയൽ അക്കാദമി അനുസ്മരിച്ചു.
അക്കാദമി ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ യോഗത്തിൽ മുൻ പ്രിൻസിപ്പലുമായുണ്ടായ അനുഭവങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും പങ്കുവെച്ചു.
പ്രിൻസിപ്പൽ ഡോ. ഉമർ മുഹമ്മദ് ഫവാസ് അധ്യക്ഷത വഹിച്ചു. ഐഡിയൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ. അബ്ദു റഷീദ് മുഖ്യപ്രഭാഷണം നടത്തി.
എൻ.എൻ. ഷംസുദ്ദീൻ, കെ.വി. അബ്ദുൽ വഹാബ്, യൂനിവേഴ്സിറ്റി, യൂനിയൻ കൗൺസിലർ വി.കെ. മുഹമ്മദ് ജലാൽ, ജിത അജിത് കുമാർ, എസ്. സീനത്ത്, കെ.പി. സ്വപ്ന, ടി.വി. സലീന തുടങ്ങിയവർ സംസാരിച്ചു. അബ്ദുന്നാഫിഅ് സമാപന പ്രഭാഷണവും അജ്മൽ അഹ്‌മദ് ഖിറാഅത്തും നടത്തി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു