കൊട്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭ പദയാത്ര സംഘടിപ്പിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊട്ടിയൂർ : കൊട്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭ പദയാത്ര സംഘടിപ്പിക്കും. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പാൽച്ചുരം പുതിയങ്ങാടിയിൽ ആരംഭിക്കുന്ന പദയാത്ര വൈകുന്നേരം 5 മണിക്ക് ചുങ്കക്കുന്ന് ടൗണിൽ അവസാനിക്കും. വന്യമൃഗ ശല്യവും , കാർഷിക വിളകളുടെ വില തകർച്ചയും തടയുക , ക്ഷേമ പെൻഷൻ കുടിശ്ശിക വിതരണം പുനസ്ഥാപിക്കുക , തൊഴിലുറപ്പ് തൊഴിലാളികളുടെ മുടങ്ങിക്കിടക്കുന്ന വേതനം നൽകുക , ലൈഫ് മിഷൻ ഭവന നിർമ്മാണ ഫണ്ട് ഉടൻ നൽകുക, പി.എസ്.സി യിലെ രാഷ്ട്രീയ വൽക്കരണം അവസാനിപ്പിക്കുക , നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന പ്രക്ഷോഭ പദയാത്ര പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി.എം. കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. 
സണ്ണി വേലിക്കകത്ത് അധ്യക്ഷത വഹിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha