ഇന്ന് നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ന് ന്യൂസിലൻഡിനെ നേരിടും. മത്സരം ഉച്ചകഴിഞ്ഞ് 2 മണി മുതൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തും.നാളെ ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെതിരെ നേരിടും.
സന്നാഹ മത്സരത്തിനായി ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു. അതേസമയം രോഹിത് ശര്‍മ്മയുടെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റേയും നേതൃത്വത്തില്‍ തലസ്ഥാനത്ത് എത്തിയ ടീമിൽ ഇന്ത്യൻ ടീമിൽ വിരാട് കോലി ഉണ്ടായിരുന്നില്ല.വ്യക്തിപരമായ കാരണങ്ങളാണ് കോഹ്ലി മുംബൈയിലേക്ക് പോയത് എന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.ഇന്ന് കോഹ്ലി തിരുവനന്തപുരത്ത് എത്തുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് ഇന്ത്യന്‍ ടീമിന് ലഭിച്ചത്.എന്നാൽ ഇതിനു മുൻപ് മഴ മൂലം കാര്യവട്ടത്തെ ദക്ഷിണാഫ്രിക്ക- അഫ്ഗാന്‍ മത്സരം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചിരുന്നു. പിന്നാലെ നടന്ന ഓസ്ട്രേലിയ- നെതര്‍ലന്‍ഡ്സ് മത്സരം 23 ഓവറാക്കി ചുരുക്കിയെങ്കിലും കനത്ത മഴ മത്സരം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു