കൊച്ചി: മുനമ്പത്തിനടുത്ത് മത്സ്യബന്ധനത്തിനു പോയ ഫൈബര്‍ വള്ളം കടലിൽ മുങ്ങി. ഏഴ് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. നാലുപേരെ കാണാനില്ല. മൂന്നുപേരെ രക്ഷിച്ചിട്ടുണ്ട്.
മാലിപ്പുറത്തുനിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടാണ് മുങ്ങിയത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. മീൻ പിടിച്ച് മടങ്ങുന്നതിനിടെ ബോട്ട് തിരയിൽപ്പെട്ട് മുങ്ങുകയായിരുന്നു.
മറൈൻ എൻഫോഴ്സ്മെന്‍റ് കോസ്റ്റൽ വിങ്ങും പൊലീസും ചേർന്നാണ് പരിശോധന നടത്തുന്നത്. കാണാതായ നാലു മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു