മോഡി പറയുന്നതല്ല; ഇന്ത്യൻ ജനതയുടെ മനസ്സ്‌ ഫലസ്തീനൊപ്പം- കെ. കെ. അബ്ദുൽ ജബ്ബാർ എസ് ഡി പി ഐ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ: ഇന്ത്യൻ ജനതയുടെ മനസ്സ്‌ ഫലസ്തീനൊപ്പമാണെന്നും ഇന്ത്യയുടെ പരമ്പര്യവും അതാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുൽ ജബ്ബാർ.

മാതൃരാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം ഫലസ്തീനികളുടെ അവകാശം, ഫലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവിക്കായി ലോകരാഷ്ട്രങ്ങൾ ഇടപെടുക, ഫലസ്തീൻ ജനതക്കുള്ള പിന്തുണ ഇന്ത്യ തുടരുക എന്നി ആവശ്യങ്ങൾ ഉയർത്തി പഴയ ബസ്റ്റാന്റ് പരിസരത്ത് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമം 
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.കെ അബ്ദുൽ ജബ്ബാർ.

ഫലസ്തീൻ ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനെതിരായാണ് ഇസ്രായേലിന്റെ യുദ്ധമെന്നും അധിനിവേശ ഭൂമിയിൽ നിന്ന് ഇസ്രായേൽ പിന്മാറുകയാണ് വേണ്ടത്. 

ചെക്ക് പോസ്റ്റുകളിൽ പ്രസവിക്കുകയും ചികിത്സ കിട്ടാതെ രോഗികൾ മരിച്ചുവീഴുകയും ചെയ്യുന്ന ലോകത്തിലെ ഒരേയൊരു ജനതയാണ് ഫലസ്തീനികൾ.
അധിനിവേശവും ഉപരോധവും കൊണ്ട് പൊറുതിമുട്ടിയ ജനത അവരുടെ ഭൂമിയും ആകാശവും അന്യായമായി കയ്യടിക്കിവെച്ചിരിക്കുന്ന സയണിസ്റ്റുകൾക്കെതിരെ നടത്തുന്ന സ്വാതന്ത്ര്യ സമര പോരാട്ടത്തെയും ചെറുത്തു നിൽപ്പിനെയും ഭീകരവാദമായി ചിത്രീകരിക്കുന്നവർ ഇസ്രയേൽ അധിനിവേശത്തിന് ഓശാന പാടുന്നവരും ചരിത്രത്തെ വികലമാക്കുന്നവരുമാണ്. ഗസ്സയിലെ കുഞ്ഞുങ്ങളേയും സ്ത്രീകളേയും സിവിലിയൻമാരേയും നിഷ്ടൂരം കൊന്നൊടുക്കുന്ന ഭീകരരാഷ്ട്രമായ ഇസ്രായേലിനെ പിന്തുണക്കുന്ന മോഡി, മണിപ്പൂരിൽ സ്വന്തം ജനത കൊല്ലപ്പെട്ടപ്പോഴും പരസ്യ ബലാൽസംഗത്തിന് ഇരയായപ്പോഴും വാ തുറക്കാൻ തയ്യാറായിരുന്നില്ല.
പിറന്ന നാടിന്റെ സ്വതന്ത്ര പരമാധികാരത്തിന് വേണ്ടി പോരാടുന്ന ഫലസ്തീനികളെ പിന്തുണക്കുക എന്നത് തന്നെയാണ് ഓരോ മനുഷ്യ സ്നേഹിയുടേയും ഉത്തരവാദിത്വമെന്നും അബ്ദുൽ ജബ്ബാർ വ്യക്തമാക്കി.


ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, സാദിഖ് ഉളിയിൽ (വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്), ഡോ: സുരേന്ദ്രനാഥ് (സോഷ്യൽ ഫോർ ഡമോക്രസി, ജില്ലാ ചെയർമാൻ), സുനിൽ മക്തബ് (മാധ്യമ പ്രവർത്തകൻ), സമീറ ഫിറോസ് (വിമൻ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ്‌), ശംസുദ്ദീൻ മൗലവി (എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി) തുടങ്ങിയവർ സംസാരിച്ചു. 

എസ്.ഡി.പി.ഐ ജില്ലാ ഭാരവാഹികളായ എ ഫൈസൽ, മുസ്തഫ നാറാത്ത്, സൂഫീറ അലി അക്ബർ, കണ്ണൂർ മണ്ഡലം പ്രസിഡന്റ് ഷഫീഖ് പി സി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha