ഇസ്രയേല്‍ – ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി കൊണ്ട് വരുന്ന ഓപ്പറേഷന്‍ അജയ് തുടരുന്നു. ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള ആറാമത് വിമാനം ദില്ലിയില്‍ എത്തി. മടങ്ങിയെത്തിയ 143 പേരില്‍ 26 പേര്‍ മലയാളികളാണ്.
ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നത് വരെ ഓപ്പറേഷന്‍ അജയ് തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു . ഇസ്രയേലില്‍ നിന്ന് ഓപ്പറേഷന്‍ അജയ് യുടെ ഭാഗമായ് ദില്ലിയില്‍ 143 പേരില്‍ രണ്ട് പേര്‍ നേപ്പാള്‍ പൗരന്‍മാരാണ്. ഇവരെ ദില്ലിയില്‍ നിന്ന് നേപ്പാളിലെത്തിക്കാനുള്ള സൗകര്യം നേപ്പാള്‍ എംബസി ചെയ്തിട്ടുണ്ട്. ഓപ്പറേഷന്‍ അജയ് യുടെ ഭാഗമായി ഇതുവരെ 20 നേപ്പാള്‍ സ്വദേശികളെയാണ് ഇസ്രയേലില്‍ നിന്ന് ദില്ലിയിലെത്തിച്ചത്.
ഓപ്പറേഷന്‍ അജയ് യുടെ ഭാഗമായി ഡല്‍ഹിയിലെത്തിയവരെ സ്വീകരിക്കാന്‍ കേന്ദ്ര മന്ത്രി ഫഗന്‍ സിങ് കുലസ്‌തെ വിമാനത്താവളത്തിലെത്തിയിരുന്നു. നിലവില്‍ സ്ഥിതി മോശമാണെന്നും യുദ്ധം തുടരുന്ന സാഹചര്യമാണുള്ളതെന്നും മടങ്ങിയെത്തിയവര്‍ പറഞ്ഞു.
ഇസ്രയേലില്‍ നിന്ന് ദില്ലിയിലെത്തുന്ന മലയാളികള്‍ക്കായി കേരളാ ഹൗസിലും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഹെല്‍പ്പ് സെസ്‌ക് , കണ്‍ട്രോള്‍ റൂം സൗകര്യം എന്നിവയൊക്കെ കേരളാ ഹൗസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു