മട്ടന്നൂർ നഗരസഭാമേഖലയിൽ പഴകിയഭക്ഷ്യവസ്തുക്കൾ പിടിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മട്ടന്നൂർ: മട്ടന്നൂർ മേഖലയിലെ
ഹോട്ടലുകളിലും ബേക്കറികളിലും
നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ
പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു.

പഴകിയ ചിക്കൻ, ബീഫ്, പൊറോട്ട,
മത്സ്യക്കറി, റൊട്ടി, കുബ്ബൂസ്, ഈത്തപ്പഴം,
എണ്ണ, നിരോധിത ഗ്ലാസ്, പ്ലാസ്റ്റിക്
കവറുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
മട്ടന്നൂർ, ഉരുവച്ചാൽ, നായിക്കാലി
എന്നിവിടങ്ങളിലെ 11 സ്ഥാപനങ്ങളിലാണ്
പരിശോധന നടത്തിയത്.

ക്ലീൻസിറ്റി മാനേജർ കെ. കെ കുഞ്ഞിരാമൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ റഫീഖ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ .എം പ്രസാദ്, ജെ. വൈ ജൂലി, ജെ. എസ് സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ്  പരിശോധന നടത്തിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha