എപ്പോഴാണ് വാഹനത്തിന്റെ ബ്രേക്ക്പാഡ് മാറേണ്ടത്?

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മോട്ടോർസൈക്കിൾ ഓടിക്കുമ്പോൾ പലർക്കും ധാരണയില്ലാത്ത ഒറു കാര്യമാണ് എപ്പോൾ എങ്ങനെ ബ്രേക്ക് പിടിക്കണം എന്ന്. മുൻവശത്തെയോ, പിൻവശത്തെയോ ബ്രേക്ക് ആണോ ആദ്യം പിടിക്കേണ്ടത് എന്ന് അറിയാത്തത് കൊണ്ടാണ് പല അപകടങ്ങളും സംഭവിക്കുന്നത്. ഓരോ സാഹചര്യങ്ങളിലും ഓരോ തരത്തിലാണ് ബ്രേക്ക് പിടിക്കേണ്ടത് എന്നതാണ് കാര്യം. കൈ കൊണ്ട് നിയന്ത്രിക്കാവുന്ന ഫ്രണ്ട് ബ്രേക്കുകളും കാൽ കൊണ്ട് നിയന്ത്രിക്കാൻ സാധിക്കുന്ന പിൻ ബ്രേക്കുകളുമാണ് ഇന്ന് മോട്ടോർ സൈക്കിളുകളിൽ വരുന്നത്.

വാഹനത്തിൻ്റെ ഏറ്റവും ആവശ്യമുളള ഒരു ഭാഗമാണ് ബ്രേക്ക് എന്നത്. അത് എങ്ങനെ പ്രയോഗിക്കുന്നു എന്നത് പോലെ തന്നെയാണ് അത് എങ്ങനെ മാറ്റുക എന്നത്. വാഹനത്തിൻ്റെ മാറ്റാൻ സമയമായ ബ്രേക്ക് പെട്ടെന്ന് തന്നെ മാറ്റുന്നത് നിങ്ങളുടെ വാഹനത്തിനും നിങ്ങൾക്കും ഒരു പോലെ ഗുണകരമായ കാര്യമാണ്. നിങ്ങൾ ബ്രേക്ക് പ്രയോഗിക്കുമ്പോൾ ഉയർന്ന പിച്ചിൽ ഞെരിയുന്ന ഒരു ശബ്ദം കേൾക്കുകയാണെങ്കിൽ, ബ്രേക്ക് പാഡുകൾ പൂർണമായും ജീർണിച്ചതിന്റെ സൂചനയാണിത്. ബ്രേക്ക് പാഡുകൾ പലപ്പോഴും ബിൽറ്റ്-ഇൻ വെയർ ഇൻഡിക്കേറ്ററുമായിട്ടാണ് വരുന്നത്, അത് മാറ്റിസ്ഥാപിക്കേണ്ട സമയമായി എന്ന് മുന്നറിയിപ്പ് നൽകുന്ന ശബ്ദമാണ് കേൾക്കാൻ സാധിക്കുന്നത്.

നിങ്ങൾ ബ്രേക്ക് പ്രയോഗിക്കുമ്പോൾ ബ്രേക്ക് പെഡലിൽ വൈബ്രേറ്റിംഗ് അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് ബ്രേക്ക് പാഡുകൾ തീർന്നതിൻ്റെ സൂചനയാണ്. ബ്രേക്ക് പാഡുകൾ ചൂടായി തേഞ്ഞ് പോകുന്നത് കൊണ്ട് സംഭവിക്കുന്നതാണ് ഇത്തരം പ്രവർത്തികൾ. നിങ്ങൾക്ക് സമയം ലഭിക്കുന്നത് പോലെ നിങ്ങളുടെ വാഹനത്തിൻ്റെ ടയറുകൾ നീക്കി ബ്രേക്ക് കാലിപ്പറുകൾ നോക്കുന്നത് നല്ലതായിരിക്കും.

മിക്ക അവസരങ്ങളിലും ബ്രേക്ക് പാഡുകള്‍ മാറ്റാറായോ എന്നത് സൂക്ഷ്മമായി കണ്ട് വിലയിരുത്താന്‍ സാധിക്കും. ബ്രേക്ക് പാഡുകള്‍ക്ക് ആവശ്യത്തിന് കട്ടി ഇല്ലെന്ന് കണ്ടെത്തിയാല്‍ ഉടനടി മാറ്റേണ്ടതാണ്. സാധാരണയായി 2 മില്ലിമീറ്ററില്‍ കുറവ് കട്ടിയുള്ള ബ്രേക്ക് പാഡുകള്‍, ബ്രേക്കിംഗ് ദുഷ്‌കരമാക്കും. ബ്രേക്കിംഗില്‍ ഉയരുന്ന ശബ്ദവും ബ്രേക്ക് പാഡുകള്‍ മാറ്റാറായി എന്ന സൂചനയാണ് നല്‍കുന്നത്. ബ്രേക്ക് പാഡുകള്‍ തേഞ്ഞ് തീരാറാകുമ്പോഴാണ് ശബ്ദം ഉടലെടുക്കുക.

ലോഹത്തിന് മേല്‍ ലോഹം വന്ന് പതിയുന്ന ശബ്ദമാണിത്. ബ്രേക്ക് പാഡുകള്‍ മാറ്റിയില്ലായെങ്കില്‍, വൈകിയുള്ള ബ്രൈക്കിംഗിന് ഒപ്പം റോട്ടര്‍ തകരാറുകന്നതിലേക്കായിരിക്കും ഇത് നയിക്കും. ബ്രേക്കിംഗ് ലഭിക്കാനുള്ള കാലതാമസവും ബ്രേക്ക് പാഡുകള്‍ മാറ്റാനുള്ള സൂചനയാണ്. സ്ഥിരമായി ഡ്രൈവ് ചെയ്യുന്ന വ്യക്തിക്ക് ഇത് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും.ഇന്ന് വരുന്ന പുത്തന്‍ കാര്‍/ബൈക്കുകളില്‍ ബ്രേക്ക് പാഡുകള്‍ മാറ്റാറായോ എന്ന് വിലയിരുത്തുന്ന അത്യാധുനിക സെന്‍സറുകള്‍ ഇടംപിടിക്കുന്നുണ്ട്. ബ്രേക്ക് പാഡുകള്‍ മാറ്റാറായി എന്ന് കണ്ടെത്തിയാല്‍ ഈ സെന്‍സറുകള്‍ മുഖേന ഡാഷ്‌ബോര്‍ഡില്‍ മുന്നറിയിപ്പ് ചിഹ്നം തെളിയും. ബ്രേക്കിംഗിനിടെ ബ്രേക്ക് പെഡലില്‍ ഉടലെടുക്കുന്ന ചെറിയ വിറയല്‍ സാഹചര്യം മോശമാണെന്ന സൂചനയാണ് നല്‍കുന്നത്. ഇനി ബ്രേക്ക് ചെയ്യുമ്പോള്‍ കാറില്‍ മുഴുവന്‍ കുലുക്കം അനുഭവപ്പെടുന്നുണ്ടെങ്കില്‍ സ്ഥിതിഗതികള്‍ ഒരല്‍പം ഗുരുതരമാണ്.

വിറയല്‍ പോലെ തന്നെ ബ്രേക്ക് പെഡലുകള്‍ താഴ്ന്നിറങ്ങുന്നതും പ്രശ്നമാണ്. ബ്രേക്ക് ഫ്ളൂയിഡിന്റെ കുറവാണ് ഇത് സൂചിപ്പിക്കുന്നത്. സാധാരണ ഗതിയില്‍ ബ്രേക്ക് ഫ്ളൂയിഡുകള്‍ തീരുന്നതല്ല. ഇനി പെട്ടെന്ന് ബ്രേക്ക് ഫ്ളൂയിഡുകള്‍ കുറയുന്നുണ്ട് എങ്കിൽ അതിൻ്റെ കാരണം, ചോർച്ചയുണ്ട് എന്നാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha