മട്ടന്നൂര്‍: ജില്ലാ ജൂണിയര്‍ ബേസ് ബോള്‍ ചാമ്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെയം പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ ആലക്കോട് എന്‍എസ്‌എസ് ഹയര്‍സെക്കൻഡറി സ്കൂള്‍ ചാമ്പ്യന്മാർ.
ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ മട്ടന്നൂര്‍ എച്ച്‌എസ്‌എസ് രണ്ടാം സ്ഥാനവും എടൂര്‍ സെന്‍റ് മേരീസ് എച്ച്‌എസ്‌എസ് മൂന്നാം സ്ഥാനവും നേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കടത്തുംകടവ് സെന്‍റ് ബാപ്റ്റിസ്റ്റ്, ക്രസന്‍റ് പാലോട്ടുപള്ളി എന്നീ സ്കൂളുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. മട്ടന്നൂര്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന ചാമ്പ്യൻഷിപ്പ് നഗരസഭ കൗണ്‍സിലര്‍ പി.ശ്രീജ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ബേസ് ബോള്‍ അസോസിയേഷൻ ഒബ്സര്‍വര്‍ വി.വിപിൻ, പി.പി. ബഷീര്‍, എം.ഷമ്ഷുദ്ദീൻ, എം.സി.സുതീഷ്, പി.എസ്.അമല്‍ജിത്, ജിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു