ഭാര്യയെ തലയ്‌ക്കടിച്ച്‌ കൊന്ന ശേഷം ആത്മഹത്യശ്രമം: ഭർത്താവും മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവും മരിച്ചു. ആലപ്പുഴ തിരുവമ്പാടി കല്ലുപുരയ്‌ക്കൽ ലിസി അഗസ്‌റ്റിൻ (65) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കൈഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ച ഭർത്താവ് പൊന്നപ്പനെ (75) ആലപ്പുഴ മെഡിക്കൽ കോളേജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും രാവിലെ മരിച്ചു. ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിയേറ്റാണ് ലിസി മരിച്ചത്.

വ്യാഴം പകൽ​ 1.30നാണ്​​ നാടിനെ നടുക്കിയ സംഭവം. ഭാര്യയെ കൊലപ്പെടുത്തി പൊന്നപ്പൻ ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് പൊലീസ്‌ പറഞ്ഞത്. ഈ സമയത്ത്​ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ഫെഡറൽ ബാങ്ക്‌ ജീവനക്കാരായ മകനും മരുമകളും നാലുമാസം പ്രായമുള്ള കുഞ്ഞുമായി ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. ഉച്ചയ്‌ക്കുള്ള ഭക്ഷണം ഓൺലൈനായി​ ഓർഡർ ചെയ്‌തിരുന്നു​. ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയ്​ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. മ​കന്റെ ഫോൺനമ്പരിലേക്ക്​ വിളിച്ച്​ കാര്യങ്ങൾ പറഞ്ഞു. സമീപത്ത്​ താമസിക്കുന്ന ബന്ധുവായ ജോർജിനെ അറിയിച്ചതിനെത്തുടർന്ന്‌ ഇദ്ദേഹമെത്തി അടുക്കളവാതിലിന്റെ ഗ്രില്ല് തുറന്ന്​ അകത്തുകയറി നോക്കിയപ്പോൾ ഇരുവരും രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ്​ കണ്ടത്​.  പൊലീസിന്റെ സഹായത്തോ​ടെ ഇരുവരെയും ആംബുലൻസിൽ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ലിസി മരിച്ചിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. പൊന്നപ്പനെ തീവ്ര പരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

പനിബാധിച്ച് ഒരാഴ്‌ചയായി ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലിസിയെ ബുധനാഴ്‌ചയാണ് ഡിസ്ചാർജ്‌ ചെയ്‌തത്. ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. മകൻ: വിനയ്. പി. വർഗീസ് (ഫെഡറൽ ബാങ്ക്). മരുമകൾ: മീതു (ഫെഡറൽ ബാങ്ക്).

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha