സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ സ്ലോവാക്കിയയെ തകർത്ത് പോർച്ചുഗൽ. വാശിയേറിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പോർച്ചുഗലിന്റെ ജയം.
പോർച്ചുഗലിനായി ഗോൺസാലോ റാമോസാണ് ആദ്യം സ്‌കോർ ചെയ്തത്. തുടർന്ന് 29,72 മിനുട്ടുകളിലാണ് റൊണാൾഡോ സ്‌കോർ ചെയ്തത്. ഇരുപത്തിയൊമ്പതാം മിനുട്ടിൽ പെനാൽറ്റിയിലൂടെയായിരുന്നു റൊണാൾഡോയുടെ ഗോൾ. എഴുപത്തിരണ്ടാം മിനുട്ടിൽ ഭ്രൂണോ ഫെര്ണാണ്ടസിൻെറ അസ്സിസ്റ്റിലായിരുന്നു റൊണാൾഡോയുടെ രണ്ടാം ഗോൾ. ഇതോടെ പോർച്ചുഗലിനായി സൂപ്പർതാരത്തിന്റെ ഗോൾനേട്ടം 125 ആയി. സ്ലോവാക്കിയയ്ക്കായി ഡേവിഡ് ഹാൻകോയും സ്റ്റാനിസ്ളാവ് ലോബൊട്കയും സ്‌കോർ ചെയ്തു.
സ്ലോവാക്കിയയെ തോൽപ്പിച്ചതോടെ അടുത്ത വർഷം ജർമനിയിൽ നടക്കുന്ന യൂറോ കപ്പിലേക്ക് പോർച്ചുഗൽ യോഗ്യത നേടി. ഇതോടെ ബോസ്നിയയുമായും ഹെർസെഗോവിനയുമായുള്ള മത്സരത്തിൽ കോച്ച് റോബർട്ടോ മാർട്ടിനസ് പുതിയ താരങ്ങളെ പരീക്ഷിക്കാനുള്ള ഷാദ്യതകളും തെളിയുകയാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു