പാലക്കാട് ശ്രീകൃഷ്ണപുരത്ത് അടക്ക മോഷ്ടിച്ചതിന് മാനസികവെല്ലുവിളി നേരിടുന്നയാള്‍ക്ക് ക്രൂരമര്‍ദ്ദനം. ശ്രീകൃഷ്ണപുരം സ്വദേശി മുരളീധരനെയാണ് ക്രൂരമായി മര്‍ദിച്ചത്. വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍.
അടക്ക മോഷ്ടിച്ചതിന് കെട്ടിയിട്ടെന്ന് പ്രദേശത്തെ സ്ഥലമുടമ സഹോദരനെ വിളിച്ചു പറഞ്ഞു. പരിക്കേറ്റ് കിടക്കുകയായിരുന്ന മുരളീധരനെ നാട്ടുകാര്‍ ആണ് ആശുപത്രിയില്‍ എത്തിച്ചത്. ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു